ആ​ദി​വാ​സി സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ഓ​ട്ടോ​യി​ൽ കയറ്റിയ സംഭവം: പ​രാ​തി ന​ല്‍​കാ​ന്‍ കു​ടും​ബം

മാ​ന​ന്ത​വാ​ടി: ആ​ദി​വാ​സി സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ഓ​ട്ടോ​യി​ൽ കൊ​ണ്ടു​പോ​കേ​ണ്ടി വ​ന്ന സം​ഭ​വ​ത്തി​ൽ പ​രാ​തി ന​ൽ​കു​മെ​ന്ന് കു​ടും​ബം. എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളി​ക്ക​ല്‍ വീ​ട്ടി​ച്ചാ​ല്‍ നാ​ല് സെ​ന്‍റ് ഉ​ന്ന​തി​യി​ലെ ചു​ണ്ട​മ്മ(80)​യു​ടെ മ ൃ​ത​ദേ​ഹ​മാ​ണ് ഓ​ട്ടോ​യി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു മ​ര​ണം. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ആം​ബു​ല​ന്‍​സ് എ​ത്തു​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും എ​ത്തി​യി​ല്ല. ഏ​റെ​നേ​രം കാ​ത്തു​നി​ന്ന​തി​ന് ശേ​ഷ​മാ​ണ് ഓ​ട്ടോ വി​ളി​ക്കേ​ണ്ടി വ​ന്ന​തെ​ന്ന് കു​ടും​ബം പ​റ​ഞ്ഞു. മാ​ന​ന്ത​വാ​ടി​യി​ൽ ട്രൈ​ബ​ൽ വ​കു​പ്പി​ന് ര​ണ്ട് ആം​ബു​ല​ൻ​സു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്.

ര​ണ്ട് ആം​ബു​ല​ൻ​സു​ക​ളും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന​തി​നാ​ൽ ആ​ദി​വാ​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് ല​ഭ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. മു​ൻ​പും ആ​ളു​ക​ൾ മ​രി​ക്കു​മ്പോ​ൾ ആം​ബു​ല​ൻ​സു​ക​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്നും ഇ​പ്പോ​ൾ പ​രാ​തി ഉ​യ​രു​ന്നു​ണ്ട്.
മ​ന്ത്രി ഒ.​ആ​ർ. കേ​ളു​വി​ന്‍റെ മ​ണ്ഡ​ല​ത്തി​ലാ​ണ് ദു​ര​വ​സ്ഥ.

സ്വ​കാ​ര്യ ആം​ബു​ല​ൻ​സു​ക​ൾ വി​ളി​ച്ചാ​ൽ ട്രൈ​ബ​ൽ വ​കു​പ്പ് പ​ണം ന​ൽ​കാ​റി​ല്ലെ​ന്ന ആ​ക്ഷേ​പം ഇ​തി​നോ​ട​കം ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു. പ​ണം ന​ൽ​കാ​ത്ത​തി​നാ​ൽ സ്വ​കാ​ര്യ ആം​ബു​ല​ൻ​സു​ക​ൾ വ​രാ​റി​ല്ലെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

Related posts

Leave a Comment