കാസര്‍ഗോഡ്: ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നായി കോടികൾ തട്ടിയെടുത്ത മുന്‍ ഡിവൈഎഫ്ഐ നേതാവ് എന്മകജെ ഷേണിയിലെ സചിത റൈ (28) ക്കെതിരെ വീണ്ടും കേസ്.
സിപിസിആര്‍ഐ കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപിക ജോലി വാഗ്ദാനം ചെയ്ത് കുഡ്ലു രാംദാസ് നഗര്‍ ഗോപാലകൃഷ്ണ ടെമ്പിള്‍ റോഡിലെ കെ.സജിതയിൽ (29) നിന്ന് അക്കൗണ്ട് വഴിയും ഗൂഗിള്‍ പേ വഴിയും നേരിട്ടും പലതവണകളിലായി 13,26,203 രൂപ തട്ടിയെടുത്തു എന്നാണ് കേസ്.
സചിതയുടെ സുഹൃത്താണ് പരാതിക്കാരി. കാസര്‍ഗോഡ് ടൗണ്‍ പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. കേരളത്തിലും കര്‍ണാടകത്തിലുമായി ഇത്തരത്തില്‍ 20 കേസുകള്‍ സചിതയ്ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
15 കോടിയിലേറെ രൂപയാണ് തട്ടിയെടുത്തത്. കേസില്‍ അറസ്റ്റിലായ സചിത പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. സചിതയ്ക്കെതിരേയുള്ള കേസില്‍ പോലീസ് തികഞ്ഞ അലംഭാവമാണ് കാട്ടുന്നതെന്ന് തട്ടിപ്പിന് ഇരയായവര്‍ ആരോപിച്ചിരുന്നു.