തമിഴകത്തിന്റെ മാത്രമല്ല തെന്നിന്ത്യയുടെ മുഴുവൻ പ്രിയപ്പെട്ട താരറാണിയാണ് തൃഷ കൃഷ്ണന്. ഇപ്പോഴിതാ സിനിമ ഇന്‍ഡസ്ട്രിയില്‍ 22 വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കിടുകയാണ് തൃഷ.
2002 ൽ സൂര്യ നായകനായെത്തിയ മൗനം പേസിയതേ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരത്തിന് 41-ാം വയസിലും ആരെയും അദ്ഭുതപ്പെടുത്തുന്ന സൗന്ദര്യമാണുള്ളത്. അഭിനയമികവിലും താരം മുന്‍പന്തിയില്‍ തന്നെയാണ്. സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്ക്കുന്ന താരമാണ് തൃഷ. തന്റെ എല്ലാ യാത്രകളും വിശേഷങ്ങളും സന്തോഷങ്ങളും താരം അതിലൂടെ പങ്കിടാറുണ്ട്.
താരം പങ്കിടുന്ന ചിത്രങ്ങളും പോസ്റ്റുകളും വളരെപ്പെട്ടെന്നാണ് തരംഗമായി മാറുന്നതും. ഇപ്പോഴിതാ സിനിമയില്‍ 22 വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കിടുകയാണ് താരം. 22 വർഷമായി സിനിമ എന്ന ഈ മാജിക്കിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു… എല്ലാവര്ക്കും നന്ദി… എന്ന ക്യാപ്ഷനൊപ്പം ഒരു ക്യൂട്ട് ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
തോളില്‍ ഒരു കുരങ്ങനുമുണ്ട്. തലയില്‍ ക്യാപ്പ് വച്ചിരിക്കുന്ന താരത്തിന്റെ ചിത്രം കണ്ട് ഇപ്പോഴും പ്രായം റിവേഴ്സ് ഗിയറില്‍ തന്നെ, ക്യൂട്ടാണ്, സുന്ദരിയാണ് എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.