മനുഷ്യനോട് വേഗത്തിൽ അടുക്കുന്ന ജീവികളാണ് നായകൾ. പല തരത്തിലുള്ള ബ്രീഡുകൾ ഇന്ന് വീടുകളിൽ വളർത്താറുണ്ട്. ചിലപ്പോഴൊക്കെ ഉടമകൾ നായകളെ പരിപാലിക്കാനുള്ള ചിലവിന്റെ കണക്കുകൾ പുറത്ത് വിടാറുണ്ട്.
അത്തരത്തിൽ ഒരു നായയുടെ ഈ നായയെ സ്വന്തമാക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് 8 ലക്ഷം രൂപയെങ്കിലും വേണം. ഇവന്റെ ഒരു മാസത്തെ പരിപാലനത്തിന് അറുപതിനായിരം രൂപയിലും കൂടുതൽ ചിലവാകും. വിനായക് പ്രതാപ് സിംഗ് ആണ് തന്റെ വളർത്തു നായയുടെ ചിലവ് വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
കൊക്കേഷ്യൻ ഷെപ്പേർഡ് ഡോഗ് എന്ന് അറിയപ്പെടുന്ന ഇനത്തിൽപ്പെട്ട നായയാണ് ഇദ്ദേഹത്തിനുള്ളത്. മനുഷ്യനുമായി വളരെ വേഗത്തിൽ ഇണങ്ങുകയും അപകടകാരിയുമല്ലാത്തവയാണ് ഇവ. തോർ എന്നാണ് പ്രതാപ് സിംഗ് തന്റെ വളർത്തു നായയ്ക്ക് പേരിട്ടത്.
ഒരു ദിവസം 250 ഗ്രാം ചിക്കൻ നിർബന്ധമാണ്. കുളിപ്പിക്കാൻ ആവശ്യമായ ഷാംപൂ കൃത്യമായ വൈദ്യ പരിശോധന താമസിക്കാനും മറ്റുമായുള്ള സൗകര്യങ്ങൾ എന്നിവയ്ക്കൊക്കെയായി പ്രതിമാസ ചെലവ് 50,000 മുതൽ 60,000 രൂപ വരെയാണെന്ന് പ്രതാപ് പറയുന്നു.
വേനൽക്കാലത്ത്, തോറിന് ഇന്ത്യയിലെ ചൂട് സഹിക്കാൻ കഴിയാത്തതിനാൽ ഒരു എയർകണ്ടീഷണറും കൂളറും നിർബന്ധമാണ്. തണുപ്പ് രാജ്യങ്ങളിലുള്ള ഇനത്തിൽപ്പെട്ട നായ ആയതിനാൽ തണുപ്പുകാലത്ത് ഇതിന് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടാകാറില്ല എന്നും എന്നാൽ ചൂടുകാലം ഏറെ ബുദ്ധിമുട്ട് നിറഞ്ഞതാണെന്നും വിനായക് വ്യക്തമാക്കി