ബ്രിസ്ബെയ്ൻ: പേസ് ബൗളർ ജോഷ് ഹെയ്സൽവുഡ് പരിക്കേറ്റു പുറത്തായത് ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാംദിനം ഓസ്ട്രേലിയയെ സാരമായി ബാധിച്ചു. നാലാംദിനം തുടക്കത്തിൽ ഒരു ഓവർ മാത്രമാണ് ഹെയ്സൽവുഡ് പന്തെറിഞ്ഞത്.
ഹെയ്സൽവുഡിന്റെ അഭാവത്തിൽ ഓസ്ട്രേലിയൻ പേസ് ആക്രമണത്തിന്റെ ഭാരം മുഴുവനായി പാറ്റ് കമ്മിൻസിലും മിച്ചൽ സ്റ്റാർക്കിലും വന്നുചേർന്നു.
ഇന്ത്യൻ ഇന്നിംഗ്സിലെ 74.5 ഓവറിൽ 60 ശതമാനവും കമ്മിൻസും സ്റ്റാർക്കും ചേർന്നാണ് എറിഞ്ഞത്. പരന്പരയിൽ ശേഷിക്കുന്ന രണ്ടു ടെസ്റ്റിലും ജോഷ് ഹെയ്സൽവുഡ് ഉണ്ടായേക്കില്ലെന്നാണു വിവരം.