ബികാനീർ: രാജസ്ഥാനിലെ ബികാനീറിൽ സൈനിക പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ ജവാൻ മരിച്ചു. മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിലുണ്ടായ അപകടത്തിൽ ഹവിൽദാർ ചന്ദ്ര പ്രകാശ് പട്ടേൽ (31) എന്ന സൈനികനാണ് മരിച്ചത്. മിർസാപുർ സ്വദേശിയാണ്.
ഫയറിംഗ് റേഞ്ചിലെ ഈസ്റ്റ് ഫീൽഡിൽ പീരങ്കികൊണ്ട് വെടിവയ്ക്കുന്നതിനിടെയായിരുന്നു സംഭവം. വെടിവച്ചയുടൻ പീരങ്കി പിന്നിലേക്ക് തെറിക്കുകയും ഇതിന്റെ ആഘാതത്തിൽ ചന്ദ്ര പ്രകാശ് പട്ടേൽ അദ്ദേഹത്തിന് പിന്നിലുണ്ടായിരുന്ന വാഹനത്തിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു.
199 മീഡിയം ആർട്ടിലറി റെജിമെന്റ് അംഗമായ ചന്ദ്ര പ്രകാശ് പട്ടേൽ 13 വർഷമായി സൈന്യത്തിൽ സേനവമനുഷ്ഠിച്ചു വരികയായിരുന്നു.