കോഴിക്കോട്: പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നു. ആരോപണവിധേയരായ എംഎസ് സൊല്യൂഷന് സിഇഒയെ ക്രൈംബ്രാഞ്ച് ഇന്നു ചോദ്യം ചെയ്തേക്കും.
ചോദ്യങ്ങള്‍ തയാറാക്കിയ അധ്യാപകരുടെ മൊഴിയും രേഖപ്പെടുത്തും. വിവാദങ്ങള്‍ക്കിടെ കെമസ്ട്രി പരീക്ഷയുടെ സാധ്യത ചോദ്യങ്ങളുമായി സിഇഒ ഷുഹൈബ് ഇന്നലെ യുട്യൂബ് ലൈവില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ചെയ്യാത്ത കുറ്റത്തിനാണ് ആരോപണം നേരിടുന്നതെന്നാണ് എംഎസ് സൊല്യൂഷന്‍സിന്റെ വാദം. എസ്എസ്എല്‍സി കെമിസ്ട്രി പരീക്ഷയ്ക്കുള്ള ക്ലാസിനിടെയാണ് ഷുഹൈബിന്റെ വിശദീകരണം. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ വന്ന സാധ്യതാ ചോദ്യങ്ങള്‍ നോക്കിയാണ് വീഡിയോ തയാറാക്കിയതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അധ്യാപകന് പറഞ്ഞു.