ലെ​സി സൂ​പ്പ​റാ​ണ്…. നാല് ദ​ശാ​ബ്ദ​ങ്ങ​ളായി കൊ​ച്ചി​ക്കാ​ര്‍​ക്ക് ലെ​സി പ​ക​ര്‍​ന്ന് റാ​വ​ല്‍ ലെ​സി ജോ​യി​ന്‍റ്


നാല് ദ​ശാ​ബ്ദ​ക്കാ​ല​മാ​യി കൊ​ച്ചി​ക്കാ​ര്‍​ക്ക് രു​ചി​ക​ര​മാ​യ ലെ​സി പ​ക​ര്‍​ന്നു ന​ല്‍​കു​ക​യാ​ണ് മ​ട്ടാ​ഞ്ചേ​രി​യി​ലെ റാ​വ​ല്‍ ലെ​സി ജോ​യി​ന്‍റ്. പു​റ​മേ​നി​ന്ന് നോ​ക്കു​മ്പോ​ള്‍ ഒ​രു കൊ​ച്ചു ക​ട​യാ​ണെ​ങ്കി​ലും ഇ​വി​ട​ത്തെ ലെ​സി​യു​ടെ രു​ചി ഒ​രി​ക്ക​ല്‍ നു​ണ​ഞ്ഞ​വ​ര്‍ വീ​ണ്ടും തേ​ടി​യെ​ത്താ​റു​ണ്ടെ​ന്ന് ക​ട​ക്കു​ള്ളി​ലെ തി​ര​ക്കി​ല്‍​നി​ന്ന് വാ​യി​ച്ചെ​ടു​ക്കാം. ക​ട​യു​ട​മ​ക​ളാ​യ ചി​രാ​ഗ് റാ​വ​ലും, നി​ര്‍​മ​ല്‍ റാ​വ​ലും മി​ക​ച്ച ആ​തി​ഥേ​യ​ത്വ​മൊ​രു​ക്കി ഈ ​കൊ​ച്ചു ക​ട​യി​ലു​ണ്ട്.

  • ഫ്രം ​ഗു​ജ​റാ​ത്ത് ടൂ ​കൊ​ച്ചി

വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഗു​ജ​റാ​ത്തി​ല്‍​നി​ന്നും കൊ​ച്ചി​യി​ലേ​ക്ക് ചേ​ക്കേ​റി​യ​താ​യി​രു​ന്നു റാ​വ​ല്‍ കു​ടും​ബം. ത​ന​ത് വ​ട​ക്കേ ഇ​ന്ത്യ​ന്‍ രു​ചി​ക​ള്‍ വി​ള​മ്പു​ന്ന ഭ​ക്ഷ​ണ​ശാ​ല​ക​ള്‍ വി​ര​ള​മാ​യി​രു​ന്നു അ​ന്ന​ത്തെ കൊ​ച്ചി​യി​ല്‍. അ​ങ്ങ​നെ​യാ​ണ് 1981ല്‍ ​റാ​വ​ല്‍ കു​ടും​ബ​ത്തി​ലെ ക​ണ്ണി​യാ​യ ര​മേ​ശ് റാ​വ​ല്‍ ഒ​രു കൊ​ച്ചു ക​ട മ​ട്ടാ​ഞ്ചേ​രി​യി​ല്‍ ആ​രം​ഭി​ക്കു​ന്ന​ത്. ആ​ദ്യം സോ​ഫ്റ്റ് ഡ്രി​ങ്ക്‌​സ് ക​ട​യാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ലെ​സി മാ​ത്രം വി​ല്‍​ക്കു​ന്ന ക​ട​യാ​യി ഇ​ത് മാ​റി. ഇ​പ്പോ​ളി​ത് കൊ​ച്ചി​ക്കാ​രു​ടെ പ്രി​യ​പ്പെ​ട്ട റാ​വ​ല്‍ ലെ​സി ജോ​യി​ന്‍റാ​ണ്.

ര​മേ​ശ് റാ​വ​ലി​ന്‍റെ മ​ക്ക​ളാ​യ ചി​രാ​ഗ് റാ​വ​ലും, നി​ര്‍​മ​ല്‍ റാ​വ​ലു​മാ​ണ് ഇ​പ്പോ​ള്‍ ക​ട നോ​ക്കി ന​ട​ത്തു​ന്ന​ത്. റാ​വ​ല്‍​കു​ടും​ബ​ത്തി​ലെ ആ​റാം ത​ല​മു​റ​യി​ല്‍​പ്പെ​ട്ട​വ​രാ​ണ് ഇ​വ​ര്‍. ഇ​ന്ന് റാ​വ​ല്‍ ലെ​സി ജോ​യി​ന്‍റി​ല്‍ ര​ണ്ടു ത​രം ലെ​സി​ക​ള്‍ ല​ഭ്യ​മാ​ണ്- സാ​ദാ ലെ​സി​യും സ്‌​പെ​ഷ​ല്‍ ലെ​സി​യും. കൊ​ഴു​പ്പ് കു​റ​ഞ്ഞ​താ​ണ് സാ​ദാ ലെ​സി​യെ​ങ്കി​ല്‍, കൊ​ഴു​പ്പ് ഉ​ള്ള​തും ക​ട്ടി കൂ​ടി​യ​തു​മാ​ണ് സ്‌​പെ​ഷ​ല്‍ ലെ​സി.

ഏ​ല​ക്ക​യോ​ടൊ​പ്പം പാ​നീ​യ​ത്തി​ല്‍ ചേ​ര്‍​ക്കു​ന്ന ജാ​തി​ക്ക​യു​ടെ സ്വാ​ദാ​ണ് സ്‌​പെ​ഷ​ല്‍ ലെ​സി​യെ “സൂ​പ്പ​ര്‍ സ്‌​പെ​ഷ​ല്‍’ ആ​ക്കു​ന്ന​ത്. വീ​ട്ടി​ല്‍ വ​ച്ചു​ത​ന്നെ ലെ​സി നി​ര്‍​മി​ച്ച ശേ​ഷ​മാ​ണ് ക​ട​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത്. സീ​സ​ണ്‍ അ​നു​സ​രി​ച്ചു ല​ഭ്യ​മാ​കു​ന്ന പ​ഴ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ഫ്രൂ​ട്ട് ലെ​സി​ക​ളും ഇ​വി​ടെ വി​ല്ക്കാ​റു​ണ്ട്. ലെ​സി തീ​രു​ന്ന​ത് അ​നു​സ​രി​ച്ചാ​ണ് ക​ട അ​ട​യ്ക്കു​ന്ന​തെ​ന്ന് ക​ട ഉ​ട​മ​ക​ളി​ല്‍ ഒ​രാ​ളാ​യ ചി​രാ​ഗ് റാ​വ​ല്‍ പ​റ​ഞ്ഞു.

ലെ​സി സൂ​പ്പ​റാ​ണ്….

1000 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് അ​ഞ്ചു ന​ദി​ക​ളു​ടെ നാ​ടാ​യ പ​ഞ്ചാ​ബാ​ണ് ഈ ​പാ​നീ​യം ആ​ദ്യ​മാ​യി ത​യാ​റാ​ക്കി​യ​ത് എ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍ ലെ​സി​യെ​ന്ന പേ​രി​ന്‍റെ പി​റ​വി​ക്കു പി​ന്നി​ല്‍ ഭി​ന്നാ​ഭി​പ്രാ​യ​ങ്ങ​ള്‍ ച​രി​ത്ര​കാ​ര​ന്മാ​രു​ടെ ഇ​ട​യി​ല്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. “ഉ​മി​നീ​ര്‍ പോ​ലു​ള്ള’ എ​ന്ന സം​സ്‌​കൃ​ത പ​ദ​ത്തി​ല്‍ നി​ന്നു​മാ​ണ് ലെ​സി എ​ന്ന പേ​ര് വ​ന്ന​തെ​ന്നാ​ണ് ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ അ​വ​കാ​ശ വാ​ദം. തൈ​രി​ന്‍റെ ക​ട്ടി​യു​ള്ള ഘ​ട​ന​യെ സൂ​ചി​പ്പി​ക്കു​ന്ന എ​ന്ന അ​ര്‍​ഥ​ത്തി​ലാ​ണ് ലെ​സി എ​ന്ന വാ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

പ​ഞ്ചാ​ബി ഭാ​ഷ​യി​ല്‍ തൈ​ര്, മോ​ര് എ​ന്ന അ​ര്‍​ഥം വ​രു​ന്ന വാ​ക്കാ​ണ് ലെ​സി എ​ന്നും പ​റ​യ​പ്പെ​ടു​ന്നു. പ​ണ്ട് കാ​ല​ങ്ങ​ളി​ല്‍ ഫ്രി​ഡ്ജു​ക​ള്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ പ​ഞ്ചാ​ബി ക​ര്‍​ഷ​ക​ര്‍ ത​ങ്ങ​ളു​ടെ മ​ണ്‍​കു​ട​ങ്ങ​ളി​ല്‍ സൂ​ക്ഷി​ച്ചു​വ​ച്ചി​രു​ന്ന ത​ണു​ത്ത പാ​ലി​ല്‍ തൈ​രും പ​ഞ്ച​സാ​ര​യും ചേ​ര്‍​ത്ത് ഇ​ള​ക്കി യോ​ജി​പ്പി​ച്ചാ​ണ് ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ ലെ​സി ഉ​ണ്ടാ​ക്കി​യി​രു​ന്ന​ത്.

കാ​ല​ക്ര​മേ​ണ പാ​നീ​യ​ത്തി​ല്‍ ജീ​ര​കം, ഏ​ല​യ്ക്ക, പു​തി​ന​യി​ല മു​ത​ലാ​യ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളും ചേ​ര്‍​ക്കാ​ന്‍ തു​ട​ങ്ങി. ആ​യു​ര്‍​വേ​ദ​ത്തി​ല്‍ ജീ​ര​കം പോ​ലു​ള്ള സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളും ദ​ഹ​ന​പ്ര​ക്രി​യ സു​ഗ​മ​മാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്ന​തി​നാ​ല്‍ ലെ​സി​യു​ടെ ചേ​രു​വ​ക​ളി​ല്‍ ഇ​വ​യും ഒ​രു ഭാ​ഗ​മാ​യി മാ​റി.

പ​ഞ്ച​സാ​ര​യു​ടെ​യോ തേ​നി​ന്‍റെ​യോ അ​ക​മ്പ​ടി​യോ​ടെ വ​രു​ന്ന മ​ധു​ര​മു​ള്ള ലെ​സി​ക​ളും ഉ​പ്പു ര​സ​മു​ള്ള ലെ​സി​ക​ളും ഇ​ന്ത്യ​യി​ലു​ണ്ട്. ഇ​ന്ന് സ്ട്രൗ​ബെ​റി, മാ​മ്പ​ഴം, മ​സാ​ല തു​ട​ങ്ങി വി​വി​ധ​ത​ര​ത്തി​ലു​ള്ള ലെ​സി​ക​ള്‍ ല​ഭ്യ​മാ​ണ്. ന​ല്ല ക​ട്ടി തൈ​ര് ബ്ലെ​ന്‍​ഡ​റി​ലോ മ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്താ​ലോ ക​ട​ഞ്ഞെ​ടു​ത്ത് അ​തി​ല്‍ ആ​വ​ശ്യ​ത്തി​ന് വെ​ള്ള​മൊ​ഴി​ച്ച് പ​ഞ്ച​സാ​ര​യോ ഉ​പ്പോ ചേ​ര്‍​ത്തു ന​ല്‍​കു​ന്ന​താ​ണ് ലെ​സി.

  • തയാറാക്കിയത്: ടി.ആർ. നന്ദന

Related posts

Leave a Comment