സിനിമയിൽ എത്തിയിട്ട് 22 വർഷം കഴിഞ്ഞിട്ടും ഇന്നും മധുരപ്പതിനേഴിന്റെ സൗന്ദര്യത്തോടെ നിറഞ്ഞുനില്ക്കുന്ന താരമാണ് തൃഷ കൃഷ്ണൻ. നാല്പതുകളിലേക്ക് കടന്നിട്ടും സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് താരം. വെള്ളിത്തിരയെന്ന മാജിക്കില്‍ താന്‍ 22 വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം കഴിഞ്ഞ ദിവസം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരുന്നു.
എന്നാല്‍ അതിനൊപ്പം തന്നെ അടുത്തിടെയായി താരം സൈബര്‍ ആക്രമണവും നേരിടുന്നുണ്ട്. തമിഴകത്തിന്റെ ഇളയദളപതി വിജയ്യുമായി തൃഷ പ്രണയത്തിലാണ് എന്നതാണു കുറച്ചുനാളായി കേള്‍ക്കുന്ന വാര്‍ത്തകള്‍. കീര്‍ത്തി സുരേഷിന്റെ കല്യാണത്തിന് പങ്കെടുക്കാനായി പ്രൈവറ്റ് ജെറ്റില്‍ ഒരുമിച്ച് യാത്ര ചെയ്തെന്നാരോപിച്ച് വിജയ്ക്കും തൃഷയ്ക്കുംനേരേ സമാനതകളില്ലാത്ത സൈബര്‍ ആക്രമണമാണു നടക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്നും ഭാര്യ സംഗീതയ്ക്ക് വിജയ് നീതി നല്‍കണമെന്നും ഒരു വിഭാഗം ആളുകള്‍ ആരോപിച്ചു.
ഗില്ലി മുതൽ ലിയോ വരെ ഇരു താരങ്ങളും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് വിജയ്യുടെ കുടുംബത്തിന്റെഎതിർപ്പിനെ തുടർന്ന് ഈ ജോഡി തമിഴ് സിനിമയിൽ ആവർത്തിച്ചിരുന്നില്ല. നീണ്ട പതിനഞ്ചു വർഷങ്ങൾക്ക് ശേഷമാണ് തൃഷയും വിജയ്യും നായികാ നായകന്മാരായ ഒരു ചിത്രം റിലീസ് ചെയ്യുന്നത്.
ഇപ്പോൾ, പരോക്ഷമായ മറുപടിയുമായി ഇൻസ്റ്റഗ്രാമില്‍ എത്തിയിരിക്കുകയാണ് തൃഷ. ഒരു ഫ്ളൈറ്റ് യാത്ര മാത്രമല്ല, ഈ അഞ്ച് ദിവസത്തിനുള്ളില്‍ ഞാൻ നിറയെ ഫ്ളൈറ്റ് യാത്ര നടത്തിയിട്ടുണ്ടെന്നാണ് തൃഷ പറയുന്നത്. ഫ്ളൈറ്റ് യാത്ര നടത്തിയ ബോർഡിംഗ് പാസിനൊപ്പമാണ് തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി.
ചിലരെ കൊല്ലാനും തകർക്കാനും നമുക്ക് തോന്നും, നമുക്കെല്ലാവർക്കും ആ ആഗ്രഹം തോന്നും, പക്ഷേ സാമൂഹ്യ കാരണങ്ങളാല്‍ നമുക്കത് ചെയ്യാൻ കഴിയില്ല… എന്ന് പറയുന്ന ഒരു നായയുടെ വീഡിയോ പങ്കുവച്ച്, എനിക്കും അത് ഫീല്‍ ചെയ്യാൻ കഴിയുന്നു’ എന്നും മറ്റൊരു സ്റ്റോറിയില്‍ തൃഷ പറഞ്ഞു. ഓകെ ബൈ എന്ന് പറഞ്ഞ് ഒരു സെല്‍ഫി ചിത്രവും അതിന് ശേഷം താരം പങ്കുവച്ചിട്ടുണ്ട്. വിമർശകർക്കും അപവാദ പ്രചരണം നടത്തുന്നവർക്കുമുള്ള തൃഷയുടെ പ്രതികരണമായിട്ടാണ് ആരാധകര്‍ ഇതിനെ ഏറ്റെടുക്കുന്നത്.