മുല്ലപ്പൂവിനു പൊന്നുംവിലയായി. ഒരു കിലോഗ്രാം മുല്ലപ്പൂവിനു 4,000 രൂപ വരെയാണു വില! വിവാഹ സീസണ് വരാനിരിക്കെ മല്ലപ്പൂവു തലയില്‍ ചൂടാന്‍ 1,000 രൂപ വേണമെന്ന സ്ഥിതിയാകും.
വില കേട്ടല്‍ ജനം ഞെട്ടുന്ന സാഹചര്യത്തില്‍ വിൽപ്പനക്കാർ ഓര്‍ഡര്‍ അനുസരിച്ചാണ് മുല്ലപ്പു എത്തിക്കുന്നത്. മുല്ലപ്പൂവിനു സമാനമായ വെള്ളപ്പൂക്കള്‍ വാങ്ങി തൃപ്തിയടയുന്നവരുമുണ്ട്.
തമിഴ്നാട്ടില്‍ ചുഴലിക്കാറ്റിലും പേമാരിയിലും ചെടികള്‍ നശിച്ചുപോയതോടെയാണു വില കുതിച്ചുയര്‍ന്നത്. തമിഴ്നാടിന്റെ തെക്കന്‍ ജില്ലകളിലാണു മുല്ലപ്പൂ കൃഷി കൂടുതലായുള്ളത്. ഇവിടങ്ങളില്‍ മഴ വ്യാപക നാശം വിതച്ചിരുന്നു.
ജനുവരി വരെ വില കുറയില്ലെന്നാണു സൂചന. കഴിഞ്ഞ ഓണത്തിന് ഒരു കിലോഗ്രാം മുല്ലപ്പൂവിന് 5,500 രൂപ വരെ എത്തിയിരുന്നു.