ഡിവോഴ്സ് കഴിഞ്ഞതോടെ ഭാര്യയ്ക്ക് ജീവനാംശം നൽകുന്നതിനായി കൃഷിയിടം വിറ്റ കർഷകന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഹരിയാനയിലെ കര്‍ഷകനും 70 -കാരനുമായ സുഭാഷ് ചന്ദാണ് 18 വർഷത്തെ ദാന്പത്യത്തിനൊടുവിൽ വിവാഹബന്ധം വേർപെടുത്തി ഭാര്യയ്ക്ക് നഷ്ടപരിഹാരത്തുക നൽകാനായി കൃഷിയിടം വിറ്റത്. 3.07 കോടി രൂപയാണ് ജീവനാശംമായി നല്‍കേണ്ടത്.
1980 ഓഗസ്റ്റ് 27 -നാണ് സുഭാഷ് ചന്ദും സന്തോഷ് കുമാരിയും വിവാഹിതരായത്. എന്നാൽ അത്ര സുഖകരമായ ദാന്പത്യ ജീവിതമായിരുന്നില്ല ഇരുവരുടേയും. ഇതോടെ 2006 മുതൽ വിവാഹ ബന്ധം വേർപെടുത്താനുള്ള ശ്രമത്തിയായി ഇരുവരും. സുഭാഷ് ചന്ദ് വിവാഹമോചനത്തിനായി ഭാര്യയ്ക്ക് 3.07 കോടി രൂപയാണ് ജീവനാശംമായി നല്‍കേണ്ടത്. ഇത്രയും ഭീമമായ തുക നൽകാനായി അദ്ദേഹം കൃഷിയിടം വിൽക്കുകയായിരുന്നു.
ജീവനാംശം നല്‍കാനായി സുഭാഷ് ചന്ദ് ഭാര്യയ്ക്ക് 2.16 കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് നല്കി. കരിമ്പ് വിറ്റു കിട്ടിയ 50 ലക്ഷം രൂപയും കൊടുത്തു. ഒപ്പം 40 ലക്ഷം രൂപയുടെ സ്വർണ്ണം, വെള്ളി ആഭരണങ്ങളും നൽകിയെന്നാണ് റിപ്പോർട്ട്.