തൃഷയുടെ പുതിയ അവതാരം

thrishaതൃഷയുടെ പുതിയ ചിത്രം മോഹിനിയുടെ ഫസ്റ്റ് ലുക്ക് താരം തന്നെ ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നു. ദേവിയുടെ രൂപത്തിലാണ് തൃഷ ഫസ്റ്റ് ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എട്ടു കൈകളിലായി വ്യത്യസ്ത ആയുധങ്ങളുമായി പേടിപ്പെടുത്തുന്ന അവതാരമായാണ് തൃഷ എത്തിയിരിക്കുന്നത്. പശ്ചാത്തലത്തില്‍ ശ്മശാനവും കാണാം. കോളിവുഡില്‍ ഇപ്പോള്‍ ഹൊറര്‍ സിനിമകള്‍ വന്‍ വിജയമായിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ ആരാധകരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. സിനിമയുടെചിത്രീകരണം പുരോഗമിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി.

Related posts