രാ​മ​ക്ഷേ​ത്ര​ത്ത​ർ​ക്കം മ​റ്റി​ട​ങ്ങ​ളി​ൽ വേ​ണ്ട: വി​വി​ധ മ​ത​വി​ശ്വാ​സ​ങ്ങ​ള്‍ സൗ​ഹാ​ര്‍​ദ​പ​ര​മാ​യി ക​ഴി​യു​ന്ന​തി​ന് ഇ​ന്ത്യ ഒ​രു മാ​തൃ​ക തീ​ര്‍​ക്ക​ണം; മോ​ഹ​ൻ ഭാ​ഗ​വ​ത്

ന്യൂ​ഡ​ൽ​ഹി: രാ​മ​ക്ഷേ​ത്രം ഒ​രു വി​ശ്വാ​സ​ത്തി​ന്‍റെ വി​ഷ​യ​വും വി​കാ​ര​വു​മാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ, രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ രാ​മ​ക്ഷേ​ത്ര​ത്തി​ന് സ​മാ​ന​മാ​യ ത​ര്‍​ക്ക​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​ത് ഒ​രു​ത​ര​ത്തി​ലും സ്വീ​കാ​ര്യ​മ​ല്ലെ​ന്നും ആ​വ​ർ​ത്തി​ച്ച് ആ​ര്‍​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്. വി​വി​ധ മ​ത​വി​ശ്വാ​സ​ങ്ങ​ള്‍ സൗ​ഹാ​ര്‍​ദ​പ​ര​മാ​യി ക​ഴി​യു​ന്ന​തി​ന് ഇ​ന്ത്യ ഒ​രു മാ​തൃ​ക തീ​ര്‍​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സം​ഭ​ലി​ലെ ഷാ​ഹി ജ​മാ മ​സ്ജി​ദ്, രാ​ജ​സ്ഥാ​നി​ൽ അ​ജ്മീ​ര്‍ ഷ​രീ​ഫ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ പു​തി​യ ത​ര്‍​ക്ക​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​നെ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു മോ​ഹ​ൻ ഭാ​ഗ​വ​തി​ന്‍റെ പ്ര​സ്താ​വ​ന. രാ​മ​ക്ഷേ​ത്ര​ത്തി​നു സ​മാ​ന​മാ​യി മ​റ്റി​ട​ങ്ങ​ളി​ൽ സ​മാ​ന​മാ​യ ത​ര്‍​ക്ക​മു​ണ്ടാ​ക്കു​ന്ന​തി​നെ​തി​രേ നേ​ര​ത്തെ​യും മോ​ഹ​ൻ ഭ​ഗ​വ​ത് രൂ​ക്ഷ​വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.

“രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്ക​ണ​മെ​ന്നു ഹി​ന്ദു​ക്ക​ള്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. എ​ന്നാ​ൽ, വി​ദ്വേ​ഷ​ത്തി​ന്‍റെ​യും ശ​ത്രു​ത​യു​ടെ​യും പേ​രി​ൽ മ​റ്റി​ട​ങ്ങ​ളി​ൽ ത​ര്‍​ക്ക​മു​ണ്ടാ​ക്കു​ന്ന​ത് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. മ​റ്റു മ​ത​ങ്ങ​ളെ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് ന​മ്മു​ടെ സം​സ്കാ​ര​മ​ല്ല. എ​ല്ലാ​വ​ര്‍​ക്കും അ​വ​രു​ടെ വി​ശ്വാ​സ​പ്ര​കാ​രം ആ​രാ​ധ​ന ന​ട​ത്താ​ൻ ക​ഴി​യ​ണം. ഇ​ന്ത്യ​യി​ൽ ഭൂ​രി​പ​ക്ഷ​വും ന്യൂ​ന​പ​ക്ഷ​വും ഇ​ല്ല, എ​ല്ലാ​വ​രും ഒ​ന്നാ​ണ്.
പ​ഴ​യ​കാ​ല​ത്തെ തെ​റ്റു​ക​ളി​ൽ​നി​ന്നു പാ​ഠം ഉ​ള്‍​ക്കൊ​ണ്ട് ലോ​ക​ത്തി​നു​ത​ന്നെ ഇ​ന്ത്യ മാ​തൃ​ക​യാ​ക​ണ​മെ​ന്നും മോ​ഹ​ൻ ഭാ​ഗ​വ​ത് പ​റ​ഞ്ഞു.

Related posts

Leave a Comment