ജോ​ലി വാ​ഗ്ദാ​ന​ത്തി​ൽ പ​തി​യി​രി​ക്കു​ന്ന ച​തി​ക​ൾ: ഇ​സ്ര​യേ​ലി​ലേ​ക്ക് വീ​സ വാ​ഗ്ദാ​നം ചെ​യ്തു പ​ണം ത​ട്ടി

കാ​​​സ​​​ര്‍​ഗോ​​​ഡ്: ഇ​​​സ്രയേ​​​ലി​​​ലേ​​​ക്ക് വീ​​​സ വാ​​​ഗ്ദാ​​​നം ചെ​​​യ്ത് പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​താ​​​യി ക​​​ര്‍​ണാ​​​ട​​​ക സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ഷോ​​​ണ്‍ ഷെ​​​ട്ടി, അ​​​രു​​​ണ്‍​പ്ര​​​കാ​​​ശ് വാ​​​സ്, രോ​​​ഹി​​​ത് കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ആ​​​രോ​​​പി​​​ച്ചു. മം​​​ഗ​​​ളൂ​​​രു​​​വി​​​ലെ റോ​​​ഷ​​​ന്‍, ഇ​​​സ​​​ഹാ​​​ഖ് എ​​​ന്നീ ഏ​​​ജ​​​ന്‍റു​​​മാ​​​ര്‍ വ​​​ഴി​​​യാ​​​ണ് ഇ​​​വ​​​ര്‍ വീ​​​സ​​​യ്ക്കു വേ​​​ണ്ടി പ​​​ണം ന​​​ല്‍​കി​​​യ​​​ത്.

പ​​​ത്തു​​​പേ​​​ര്‍​ക്കാ​​​ണ് ഇ​​​സ്രാ​​​യേ​​​ലി​​​ലെ കോ​​​ഹെ​​​ന്‍ ഗ്രൂ​​​പ്പ് എ​​​ന്ന ക​​​മ്പ​​​നി​​​യു​​​ടെ ഫാം ​​​ഹൗ​​​സി​​​ലെ ജോ​​​ലി​​​ക്കാ​​​യി വീ​​​സ വാ​​​ഗ്ദാ​​​നം ചെ​​​യ്ത​​​ത്. എ​​​റ​​​ണാ​​​കു​​​ളം ക​​​ട​​​വ​​​ന്ത്ര​​​യി​​​ലെ സ്പൈ​​​സ് ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ എ​​​ന്ന ഏ​​​ജ​​​ന്‍​സി സ്ഥാ​​​പ​​​ന​​​ത്തി​​​ലേ​​​ക്ക് ഇ​​​വ​​​രെ എ​​​ത്തി​​​ച്ച് ഇ​​​ന്‍റ​​​ര്‍​വ്യൂ ന​​​ട​​​ത്തു​​​ക​​​യും എ​​​ഗ്രി​​​മെ​​​ന്‍റ് ഒ​​​പ്പി​​​ടു​​​വി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് യു​​​വാ​​​ക്ക​​​ളി​​​ല്‍​നി​​​ന്നു 60,000 രൂ​​​പ വീ​​​തം വാ​​​ങ്ങി​​​യ​​​ത്.

കൂ​​​ടാ​​​തെ എ​​​സ്എ​​​സ്എ​​​ല്‍​സി സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ്, ആ​​​ധാ​​​ര്‍ കാ​​​ര്‍​ഡ്, പാ​​​ന്‍ കാ​​​ര്‍​ഡ്, വോ​​​ട്ട​​​ര്‍ ഐ​​​ഡി കാ​​​ര്‍​ഡ്, വി​​​വാ​​​ഹ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ന്നി​​​വ​​​യു​​​ടെ​​​യെ​​​ല്ലാം ഒ​​​റി​​​ജി​​​ന​​​ലും ഇ​​​വ​​​ര്‍ വാ​​​ങ്ങി​​​വ​​​ച്ചു.

ഈ ​​​വ​​​ര്‍​ഷം ജൂ​​​ണി​​​ലാ​​​ണ് ഇ​​​വ​​​രി​​​ല്‍​നി​​​ന്ന് അ​​​ക്കൗ​​​ണ്ട് വ​​​ഴി പ​​​ണം വാ​​​ങ്ങി​​​യ​​​ത്. രാ​​​ജേ​​​ഷ്, ഷോ​​​ണ്‍ ഷെ​​​ട്ടി എ​​​ന്നി​​​വ​​​ര്‍​ക്ക് കോ​​​ഹെ​​​ന്‍ എ​​​ന്ന ക​​​ന്പ​​​നി​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള ഓ​​​ഫ​​​ര്‍ ലെ​​​റ്റ​​​ര്‍ അ​​​യ​​​ച്ചു​​​കൊ​​​ടു​​​ത്തു. വീ​​​സ പി​​​ന്നാ​​​ലെ ന​​​ല്‍​കാമെന്നും അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഓ​​​ഫ​​​ര്‍ ലെ​​​റ്റ​​​ര്‍ കി​​​ട്ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് യു​​​വാ​​​ക്ക​​​ള്‍ ഇ​​​സ്രാ​​​യേ​​​ലി​​​ല്‍ ജോ​​​ലി ചെ​​​യ്യു​​​ന്ന നാ​​​ട്ടു​​​കാ​​​ര​​​നാ​​​യ സ​​​ന്ദീ​​​പ് എ​​​ന്ന​​​യാ​​​ള്‍ വ​​​ഴി അ​​​ന്വേ​​​ഷി​​​ച്ച​​​പ്പോ​​​ഴാ​​​ണ് അ​​​വി​​​ടെ അ​​​ങ്ങ​​​നെ ഒ​​​രു സ്ഥാ​​​പ​​​നം പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും ത​​​ട്ടി​​​പ്പാ​​​ണെ​​​ന്നും ഇ​​​വ​​​ര്‍​ക്ക് മ​​​ന​​​സി​​​ലാ​​​യ​​​ത്. അ​​​രു​​​ണ്‍ പ്ര​​​കാ​​​ശി​​​ല്‍നി​​​ന്നും ഇ​​​തേ രീ​​​തി​​​യി​​​ല്‍ പ​​​ണം വാ​​​ങ്ങി​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും ഓ​​​ഫ​​​ര്‍ ലെ​​​റ്റ​​​ര്‍ കി​​​ട്ടി​​​യി​​​രു​​​ന്നി​​​ല്ല. ത​​​ട്ടി​​​പ്പ് ബോ​​​ധ്യ​​​പ്പെ​​​ട്ട​​​തോ​​​ടെ മ​​​റ്റു​​​ള്ള​​​വ​​​ര്‍ ആ​​​രും പ​​​ണം ന​​​ല്‍​കാ​​​ന്‍ ത​​​യാ​​​റാ​​​യി​​​ല്ല.

1.40 ല​​​ക്ഷം രൂ​​​പ ശ​​​മ്പ​​​ള​​​വും താ​​​മ​​​സ​​​സൗ​​​ക​​​ര്യ​​​വു​​​മാ​​​ണ് ഇ​​​വ​​​ര്‍​ക്കു വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​രു​​​ന്ന​​​ത്. എ​​​റ​​​ണാ​​​കു​​​ള​​​ത്തെ സ്പൈ​​​സ് ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ എ​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ മാ​​​നേ​​​ജ​​​ര്‍ ജ​​​സ്റ്റി​​​ന്‍ ജോ​​​സി​​​ന്‍റെ പേ​​​രി​​​ലാ​​​ണ് ഇ​​​തി​​​ല്‍ ര​​​ണ്ടു​​​പേ​​​ര്‍ പ​​​ണം അ​​​യ​​​ച്ചു​​​കൊ​​​ടു​​​ത്ത​​​ത്. ഒ​​​രാ​​​ള്‍ സ​​​ബ് ഏ​​​ജ​​​ന്‍റാ​​​യ ഇ​​​സ​​​ഹാ​​​ഖി​​​ന്‍റെ ഭാ​​​ര്യ അ​​​നീ​​​ഷ ഡി​​​സൂ​​​സ​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കു​​​മാ​​​ണു പ​​​ണം അ​​​യ​​​ച്ചു​​​കൊ​​​ടു​​​ത്ത​​​ത്.

സ​​​ബ് ഏ​​​ജ​​​ന്‍റു​​​മാ​​​രാ​​​യ റോ​​​ഷ​​​നും ഇ​​​സ​​​ഹാ​​​ഖും ഇ​​​തി​​​നു​​​ശേ​​​ഷം വി​​​ളി​​​ച്ചാ​​​ല്‍ ഫോ​​​ണ്‍ എ​​​ടു​​​ക്കു​​ന്നില്ലെന്നു ഇ​​​വ​​​ര്‍ പ​​​റ​​​ഞ്ഞു. ത​​​ട്ടി​​​പ്പ് ബോ​​​ധ്യ​​​പ്പെ​​​ട്ട​​​തോ​​​ടെ ഷോ​​​ണ്‍ ഷെ​​​ട്ടി ഉ​​​ഡു​​​പ്പി ഷി​​​രു​​​വ പോ​​​ലീ​​​സി​​​ല്‍ ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ സൈ​​​ബ​​​ര്‍ ക്രൈം ​​​ആ​​​യി പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രു​​​ക​​​യും ജ​​​സ്റ്റി​​​ന്‍റെ അ​​​ക്കൗ​​​ണ്ട് മ​​​ര​​​വി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. മ​​​ര​​​വി​​​പ്പി​​​ച്ച അ​​​ക്കൗ​​​ണ്ട് ഓ​​​പ്പ​​​ണ്‍ ആ​​​ക്കി​​​യാ​​​ല്‍ പ​​​ണം മ​​​ട​​​ക്കി ത​​​രാ​​​മെ​​​ന്ന് ജ​​​സ്റ്റി​​​ന്‍ പ​​​റ​​​ഞ്ഞ​​​താ​​​യി ഇ​​​വ​​​ര്‍ പ​​​റ​​​യു​​​ന്നു. അ​​ന​​വ​​ധി പേ​​​ര്‍ ഇ​​​വ​​​രു​​​ടെ ച​​​തി​​​യി​​​ല്‍ കു​​​ടു​​​ങ്ങി​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​ണു സം​​​ശ​​​യി​​​ക്കു​​​ന്ന​​​തെ​​​ന്നും ഇ​​​വ​​​ര്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

Related posts

Leave a Comment