സ്ത്രീകൾക്ക് നേരെ അക്രമം അഴിച്ചു വിട്ടാൽ കനത്ത നടപടി സ്വീകരിക്കാനൊരുങ്ങി ചൈന. വൈറ്റ് മാഫിയ എന്ന സംഘമാണ് സ്ത്രീകളെ സംരക്ഷിക്കാൻ വർത്തിക്കുന്നത്. മുൻ മിലിട്ടറി ഓഫീസർമാർ, ബിസിനസ്സ് പ്രൊഫഷണലുകൾ, വനിതാ ബോക്സർമാർ എന്നിവരാണ് വൈറ്റ് മാഫിയ അംഗങ്ങൾ.
പേരില്‍ മാഫിയ എന്ന് ഉണ്ടെങ്കിലും ഇവര്‍ അക്ഷരാര്‍ഥത്തില്‍ ഒരു മാഫിയ സംഘമല്ല. മറിച്ച് സ്ത്രീകളുടെ സുരക്ഷയ്ക്കായി നിയമപരമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘം സ്ത്രീകളുടെ കൂട്ടായ്മയാണ്. 25 നും 35 നും ഇടയില്‍ പ്രായമുള്ളവരാണ് വൈറ്റ് മാഫിയയുടെ സഹായം തേടിയെത്തുന്ന സ്ത്രീകളില്‍ അധികം ആളുകളും.
തങ്ങളുടെ പ്രവര്‍ത്തികൾ നിയമാനുശ്രുതമാണെന്നും നിയമപരിധി ലംഘിക്കുന്ന യാതൊന്നും തങ്ങള്‍ ചെയ്യില്ലെന്നും വൈറ്റ് മാഫിയാ സംഘം പറയുന്നു. ഇത്തരത്തില്‍ സഹായം തേടി എത്തുന്നവരില്‍ നിന്നും ആവശ്യപ്പെടുന്ന സേവനത്തിന് പകരമായി ഒരു തുക ഈടാക്കുന്നു.