തി​ര​ക്കി​നി​ട​യി​ലും ഭാ​ര്യ​യെ ചേ​ര്‍​ത്തു പി​ടി​ച്ച് അ​ഭി​ഷേ​ക് : ഇ​വ​രാ​ണോ ത​ല്ലി​പ്പി​രി​ഞ്ഞെ​ന്ന് പ​റ​ഞ്ഞ​തെ​ന്ന് ആ​രാ​ധ​ക​ർ!

ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ അ​ഭി​ഷേ​ക് ബ​ച്ച​നും ഐ​ശ്വ​ര്യ റാ​യി​യും വേ​ര്‍​പി​രി​ഞ്ഞു, മാ​റി താ​മ​സി​ക്കു​ക​യാ​ണ് എ​ന്ന് തു​ട​ങ്ങി ക​ഴി​ഞ്ഞ കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി നി​ര​ന്ത​രം വാ​ര്‍​ത്ത​ക​ള്‍ വ​ന്നു കൊ​ണ്ടേ​യി​രി​ക്കു​ക​യാ​ണ്. ആ​ന​ന്ദ് അം​ബാ​നി​യു​ടെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ര​ണ്ടു​പേ​രും ഒ​രു​മി​ച്ച് എ​ത്താ​ത്ത​ത് മു​ത​ലാ​ണ് ഗോ​സി​പ്പി​ക​ളു​ടെ തു​ട​ക്കം.

കു​റേ​ക്കാ​ല​മാ​യി അ​ഭി​ഷേ​ക് ബ​ച്ച​നും ഐ​ശ്വ​ര്യ റാ​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ല്‍ വി​ള്ള​ല്‍ വീ​ണെ​ന്ന ക​ഥ​ക​ള്‍ പ്ര​ച​രി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട്. അ​ഭി​ഷേ​കി​ന്‍റെ മാ​താ​പി​താ​ക്ക​ളു​മാ​യി​ട്ടു​ള്ള പ്ര​ശ്‌​ന​ങ്ങ​ളാ​ണ് ഐ​ശ്വ​ര്യ മാ​റി താ​മ​സി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നു തു​ട​ങ്ങി പ​ല​ത​ര​ത്തി​ലു​ള്ള പ്ര​ച​ര​ണ​മാ​ണ് ന​ട​ന്നി​രു​ന്ന​ത്. എ​ന്നാ​ല്‍ താ​ന്‍ ഇ​പ്പോ​ഴും വി​വാ​ഹി​ത​നാ​ണെ​ന്ന് ഒ​രി​ക്ക​ല്‍ അ​ഭി​ഷേ​കി​ന് പ​റ​യേ​ണ്ടി വ​ന്നി​രു​ന്നു.

എ​ന്നി​ട്ടും വാ​ര്‍​ത്ത​ക​ള്‍ അ​വ​സാ​നി​ച്ചി​ല്ല. താ​ര​ങ്ങ​ള്‍ പൊ​തു പ​രി​പാ​ടി​ക​ള്‍​ക്ക് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത് വ​ള​രെ കു​റ​ഞ്ഞ​തോ​ടെ ഊ​ഹ​പോ​ഹ​ങ്ങ​ള്‍ വ​ർ​ധി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. ഐ​ശ്വ​ര്യ​യോ അ​ഭി​ഷേ​കോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ക്കു​ന്ന ചി​ത്ര​ങ്ങ​ളും ഇ​രു​വ​രും പൊ​തു പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളു​മൊ​ക്കെ ഇ​ത്ത​രം പ്ര​ച​ര​ണ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യി.

അ​ഭി​ഷേ​ക് വേ​റെ മ​റ്റൊ​രു ന​ടി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​ണെ​ന്നും ഉ​ട​ൻ ഇ​വ​ർ വി​വാ​ഹി​ത​രാ​കും എ​ന്നു വ​രെ വാ​ർ​ച്ച​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ലി​പ്പോ​ള്‍ ആ​രാ​ധ​ക​രെ പോ​ലും അ​മ്പ​ര​പ്പി​ച്ചു​കൊ​ണ്ട് ഒ​രു​മി​ച്ച് എ​ത്തി​യി​രി​ക്കു​ക​യാ​ണ് അ​ഭി​ഷേ​കും ഐ​ശ്വ​ര്യ​യും

ഒ​രു പൊ​തു പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യ താ​ര​ങ്ങ​ള്‍ കാ​റി​ല്‍ നി​ന്നും ഇ​റ​ങ്ങി വ​രു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. ഒ​രു​മി​ച്ച് ര​ണ്ട് കാ​റു​ക​ളി​ലാ​യി​ട്ടാ​ണ് അ​ഭി​ഷേ​കും ഐ​ശ്വ​ര്യ​യും എ​ത്തി​യ​ത്. ഇ​വ​ര്‍​ക്കൊ​പ്പം അ​ഭി​ഷേ​കി​ന്‍റെ പി​താ​വും ന​ട​നു​മാ​യ അ​മി​താ​ഭ് ബ​ച്ച​നും ഉ​ണ്ടാ​യി​രു​ന്നു.

മു​ന്നി​ൽ വ​ന്ന കാ​റി​ല്‍ നി​ന്ന് ഐ​ശ്വ​ര്യ ഇ​റ​ങ്ങി​യ​പ്പോ​ള്‍ അ​മി​താ​ഭും അ​ഭി​ഷേ​കും ഒ​രു​മി​ച്ച് പി​ന്നി​ലെ കാ​റി​ല്‍ വ​രി​ക​യാ​യി​രു​ന്നു. ശേ​ഷം ഐ​ശ്വ​ര്യ കൂ​ടി ഇ​വ​ര്‍​ക്ക​രി​കി​ലേ​ക്ക് എ​ത്തു​ക​യും മൂ​വ​രും ഒ​രു​മി​ച്ച് അ​ക​ത്തേ​ക്ക് ക​യ​റി പോ​കു​ന്ന​തു​മാ​ണ് പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ലു​ള്ള​ത്. മാ​ത്ര​മ​ല്ല ക​റു​പ്പ് നി​റ​മു​ള്ള വ​സ്ത്രം ധ​രി​ച്ച് ഇ​രു​വ​രും ക​പ്പി​ള്‍ ലു​ക്കി​ലാ​ണ് എ​ത്തി​യ​തും.

തി​ര​ക്കി​നി​ട​യി​ല്‍ അ​ഭി​ഷേ​ക് ഭാ​ര്യ​യെ ചേ​ര്‍​ത്തു പി​ടി​ക്കു​ന്ന​തും താ​ര​ങ്ങ​ള്‍ കൈ​കോ​ര്‍​ത്ത് ന​ട​ക്കു​ന്ന​തു​മൊ​ക്കെ വീ​ഡി​യോ​യി​ല്‍ വ്യ​ക്ത​മാ​യി കാ​ണാം. മ​ക​ൾ ആ​രാ​ധ്യ​യു​ടെ സ്കൂ​ളി​ലെ ഒ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് 19ന് ​മൂ​വ​രും എ​ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്. അ​രാ​ധ്യ​യു​ടെ സ്റ്റേ​ജ് പെ​ർ​ഫോ​മ​ൻ​സ് ക​ണ്ട് ആ​സ്വ​ദി​ച്ച ശേ​ഷ​മാ​ണ് ഇ​വ​ർ മ​ട​ങ്ങി​യ​ത്. ഇ​തോ​ടെ മു​ന്‍​പു പ്ര​ച​രി​ച്ച വാ​ര്‍​ത്ത​ക​ളി​ലൊ​ന്നും യാ​തൊ​രു ക​ഴ​മ്പു​മി​ല്ലെ​ന്ന കാ​ര്യം വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment