പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എസെക്കിയേൽ എന്ന ചിത്രവുമായി സംവിധായകൻ സതീഷ് പോൾ എത്തുന്നു. ചിത്രീകരണം കോതമംഗലത്തും പരിസരങ്ങളിലുമായി ആരംഭിച്ചു. ഓൾ സ്മൈൽസ് ഡ്രീം മൂവീസ്,പൈ മൂവീസ് എന്നീ ബാനറുകൾക്ക് വേണ്ടി ഡോ. ടൈറ്റസ് പീറ്റർ, ജി.കെ. പൈ, എന്നിവർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ രചന, സംവിധാനം പ്രഫ. സതീഷ് പോൾ നിർവഹിക്കുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ടാവും ചിത്രത്തിന്റെ നിർമാണം. പ്രൊഡക്ഷനിലും, പോസ്റ്റ് പ്രൊഡക്ഷനിലും, എ ഐ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന മലയാളത്തിലെ ആദ്യ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും എസെക്കിയേൽ. കാമറ -ആദർശ് പ്രമോദ്,എഡിറ്റിംഗ് – വിജി അബ്രഹാം, വി എഫ് എക്സ്, ഡിസൈൻ- അനൂപ് ശാന്തകുമാർ,പ്രൊഡക്ഷൻ ഡിസൈൻ – സുശാന്ത്,ഗാന രചന – ഡോ.ഉണ്ണികൃഷ്ണൻ വർമ്മ, ഡോ. ജിമ്മി ജെ.തോമസ്, സാബു ജോസഫ്, സംഗീതം, പശ്ചാത്തല സംഗീതം -ഡോ. വിമൽ കുമാർ കാളിപുറയത്ത്, പി.ആർ.ഒ – അയ്മനം സാജൻ. പീറ്റർ ടൈറ്റസ്, ചൈതന്യ ഹേമന്ത്, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഡോ. രജിത്ത്കുമാർ, ഡോ. ശോഭ, സെവൻ രാജ്, ലതദാസ് തുടങ്ങിയവരും അണിനിരക്കുന്നു.