കൊച്ചി: മാര്‍ക്കോയുടെ വിജയത്തില്‍ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് സംവിധായകൻ വിനയൻ. അർപ്പണ ബോധവും കഠിനാധ്വാനവും ഒരു കലാകാരനെ വിജയത്തിലെത്തിച്ചിരിക്കും എന്നതിന്റെ തെളിവാണ് ‘മാർക്കോ’ എന്ന സിനിമയിലൂടെ ഉണ്ണി മുകുന്ദൻ നേടിയ വിജയമെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഉണ്ണി മുകുന്ദന് വിനയൻ അഭിനന്ദനങ്ങൾ അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
അർപ്പണ ബോധവും കഠിനാധ്വാനവും ഒരു കലാകാരനെ വിജയത്തിലെത്തിച്ചിരിക്കും എന്നതിന്റെ തെളിവാണ് ‘മാർക്കോ’ എന്ന സിനിമയിലൂടെ ഉണ്ണി മുകുന്ദൻ നേടിയ വിജയം. ഒരു സിനിമയുടെ തുടക്കം മുതൽ അത് തീയറ്ററിൽ എത്തിക്കഴിഞ്ഞും ഒരു സംവിധായകനേക്കാളും നിർമാതാവിനെക്കാളും ആത്മാർഥതയോടെ ആ സിനിമയുടെ കൂടെ സഞ്ചരിക്കുവാനും പ്രമോഷൻ കൊടുക്കുവാനും ഒക്കെ ഉണ്ണി കാണിക്കുന്ന ഉത്സാഹവും മനസും മറ്റു യുവനടൻമാർക്കും അനുകരണീയമാണ്. നിദാന്തമായ പരിശ്രമമാണല്ലോ വിജയത്തിനാധാരം. ഒരു പാനിന്ത്യൻ താരം ഉദിക്കട്ടേ. ആശംസകൾ.