തെരുവിൽ കിടന്ന് അടിയുണ്ടാക്കുന്ന ആണുങ്ങളെ ചിലപ്പോൾ കണ്ടിട്ടുണ്ടാകും. എന്നാൽ പെൺകുട്ടികളെ കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടോളൂ. ഗ്രേറ്റർ നോയിഡയിലെ ഗ്രേറ്റർ നോയിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ജിഎൻഐഎം) കോളേജിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
പിങ്ക് നിറത്തിലുള്ള ഹൂഡിയും ഡെനിം ട്രൗസറും ധരിച്ച ഒരു പെൺകുട്ടിയും വെള്ള ടോപ്പും കറുത്ത പാന്റും ധരിച്ച മറ്റൊരു പെൺകുട്ടിയും തമ്മിൽ മുടിയിൽ പിടിച്ച് വലിക്കുന്നതു മുതലാണ് വീഡിയോയുടെ തുടക്കം.
പിങ്ക് ഹൂഡി ധരിച്ച പെൺകുട്ടി വെളുത്ത ടോപ്പുകാരിയെ നന്നായി ഉപദ്രവിക്കുന്നത് കാണാം. അവളെ നിലത്തിട്ട് ചവിട്ടിയതോടെ വെള്ള ടോപ്പുകാരിയും വിട്ടുകൊടുക്കാൻ തയാറായില്ല. പിന്നെ നടന്നത് തല്ലുമാലയാണ്. ഇതിനിടയിൽ ഒരാൾ മറ്റൊരാളുടെ വസ്ത്രം ഊരി കളയാൻ ശ്രമിക്കുന്നു. ഇത് കണ്ടതോടെ മറ്റ് രണ്ട് വിദ്യാർഥിനികൾ ഓടി വന്ന് ഇരുവരെയും പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതുമാണ് വീഡിയോ.
ഗ്രേറ്റർ നോയിഡയിലെ ജിഎൻഐഎംഎസ് കോളജ് വിദ്യാർഥികളാണ് വീഡിയോയിലുള്ളതെന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ‘ഇന്ത്യൻ ഡബ്യുഡബ്യുഇ’ എന്നാണ് ഇത് കണ്ട് പലരും പരിഹസിച്ചത്.