ചെന്നൈ: ജയിലറെ നടുറോഡിൽ ചെരുപ്പൂരി തല്ലി പെൺകുട്ടി. മധുര സെൻട്രൽ ജയിൽ അസിസ്റ്റന്റ് ജയിലർ ബാലഗുരുസ്വാമിക്കാണ് മർദനമേറ്റത്.
ജയിലിലെ തടവുകാരന്റെ ചെറുമകളാണ് പെൺകുട്ടി. പെൺകുട്ടിയോട് തനിച്ച് വീട്ടിലേക്ക് വരാൻ ഇയാൾ ആവശ്യപ്പെട്ടു എന്നാണ് ആരോപണം. തുടർന്ന് പെൺകുട്ടി ബന്ധുക്കളെയും കൂട്ടിയെത്തി ജയിലറെ തല്ലുകയായിരുന്നു.
തടവിലുള്ള ബന്ധുവിനെ കാണാൻ വരുന്ന പെൺകുട്ടിയോട് പരിചയം മുതലെടുത്താണ് ഇയാൾ വീട്ടിലേക്ക് ക്ഷണിച്ചത്. ഇക്കാര്യം വീട്ടിൽ അറിയിച്ചതോടെ പെൺകുട്ടിക്കൊപ്പം കുടുംബാംഗങ്ങളും എത്തിയാണ് ജയിലറെ മർദിച്ചത്.
പിന്നീട് യുവതി നൽകിയ പരാതിയിൽ ജയിലർക്കെതിരെ മധുര പോലീസ് കേസെടുത്തു. ഇയാളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.