പാ​ല​ക്കാ​ട് സ്കൂ​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന് പ​ങ്കു​ണ്ട്: കേ​ര​ള​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന സാ​മു​ദാ​യി​ക സൗ​ഹൃ​ദം ത​ക​ര്‍​ക്കാ​ന്‍ സം​ഘ​പ​രി​വാ​ർ ശ്ര​മി​ക്കു​ന്നു; സ​ന്ദീ​പ് ജി. ​വാ​ര്യ​ർ

പാ​ല​ക്കാ​ട്: ന​ല്ലേ​പ്പി​ള്ളി ഗ​വ. യു​പി സ്‌​കൂ​ളി​ലെ ക്രി​സ്മ​സ് ആ​ഘോ​ഷം ത​ട​ഞ്ഞ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് ന​ട​പ​ടി​യി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി സ​ന്ദീ​പ് ജി. ​വാ​ര്യ​ര്‍. സം​ഭ​വ​ത്തി​ല്‍ ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന് പ​ങ്കു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ബി​ജെ​പി​യു​ടെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ന്നെ​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ. പാ​ല​ക്കാ​ട് നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞ​ടു​പ്പി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി സി. ​കൃ​ഷ്ണ​കു​മാ​റി​ന് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള ആ​ളു​ക​ളാ​ണ് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട അ​നി​ല്‍ കു​മാ​റും സു​ശാ​സ​ന​നും എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഒ​രു വ​ശ​ത്ത് വ​ല്ലാ​ത്ത ക്രൈ​സ്ത​വ സ്‌​നേ​ഹം അ​ഭി​ന​യി​ച്ചു​കൊ​ണ്ട് ക്രൈ​സ്ത​വ ഭ​വ​ന​ങ്ങ​ളി​ലേ​ക്ക് കേ​ക്കു​മാ​യി ക​ട​ന്നു പോ​വു​ക​യും മ​റു​വ​ശ​ത്ത് അ​വ​രെ ആ​ക്ര​മി​ക്കാ​നും അ​വ​രു​ടെ വി​ശ്വാ​സ​ങ്ങ​ളെ ആ​ക്ഷേ​പി​ക്കാ​നും ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

സ്കൂ​ളി​ൽ കു​ട്ടി​ക​ള്‍ വ​ള​രെ നി​ഷ്‌​ക​ള​ങ്ക​ത​യോ​ടെ ന​ട​ത്തി​യ കാ​ര​ളി​നെ പോ​ലും അ​ക്ര​മി​ക്കാ​നു​ള്ള സം​ഘ​പ​രി​വാ​റി​ന്‍റെ ശ്ര​മം കേ​ര​ള​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന സാ​മു​ദാ​യി​ക സൗ​ഹൃ​ദം ത​ക​ര്‍​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടു​ള്ള​താ​ണ്. ഇ​ര​ക​ളോ​ടൊ​പ്പം ഓ​ടു​ക​യും അ​തോ​ടൊ​പ്പം വേ​ട്ട​ക്കാ​ര​നോ​ടൊ​പ്പം വേ​ട്ട​യാ​ടു​ക​യും ചെ​യ്യു​ന്ന സ​മീ​പ​ന​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ബി​ജെ​പി​ക്കു​ള്ള​തെ​ന്നും സ​ന്ദീ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, പാ​ല​ക്കാ​ട് ന​ല്ലേ​പ്പു​ള്ളി ഗ​വ യു​പി സ്കൂ​ളി​ൽ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ക്രി​സ്തു​മ​സ് ആ​ഘോ​ഷ​ത്തി​ന് വേ​ഷം അ​ണി​ഞ്ഞ് ക​രോ​ൾ ന​ട​ത്തു​മ്പോ​ഴാ​ണ് പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​ത്. തു​ട൪​ന്ന് വി​ദ്യാ൪​ഥി​ക​ൾ​ക്ക് മു​ന്നി​ൽ വ​ച്ച് അ​ധ്യാ​പ​ക​രെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു.

ക്രി​സ്മ​സ് അ​ല്ല ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി​യാ​ണ് ആ​ഘോ​ഷി​ക്കേ​ണ്ട​തെ​ന്നും പ്ര​വ​ർ​ത്ത​ക​ർ അ​ധ്യാ​പ​ക​രോ​ട് പ​റ​ഞ്ഞു. അ​തോ​ടെ സ്കൂ​ൾ അ​ധി​കൃ​ത൪ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു. തു​ട​ർ​ന്ന ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻഡ് ചെ​യ്തു.

Related posts

Leave a Comment