ബംഗളൂരു: സ്വത്തുതർക്കത്തെത്തുടർന്നു സഹോദരനെ ട്രാക്ടർ കയറ്റിക്കൊന്ന യുവാവ് അറസ്റ്റിൽ. കർണാടകയിലെ ബബെലഗാവി ജില്ലയിലെ മുർഗോഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ യരഗട്ടി താലൂക്കിലാണു സംഭവം.
ഗോപാൽ (27) ആണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ മാരുതി ബാവിഹാൾ (30) പിടിയിലായി. അടുത്തിടെ, പൂർവികസ്വത്ത് മൂന്നു സഹോദരന്മാർക്കായി വിഭജിച്ചിരുന്നു.
സഹോദരന്മാർക്കെല്ലാം ഓരോ ട്രാക്ടർ ലഭിച്ചു, എന്നാൽ ഗോപാൽ ഇതിൽ സന്തോഷവാനല്ലായിരുന്നു. മാത്രമല്ല സ്വത്തിന്റെ പേരിൽ പലപ്പോഴും ജ്യേഷ്ഠനുമായി വഴക്കിടുകയും ചെയ്തു. ഇതിൽ സഹികെട്ട ജ്യേഷ്ഠൻ സഹികെട്ട് സഹോദരന്റെ മേൽ ട്രാക്ടർ ഓടിച്ചുകയറ്റിയശേഷം കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.