ഭൂ​രി​പ​ക്ഷ, ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യെ ഇ​നി​യും എ​തി​ർ​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ലി​ന്‍റെ വി​ജ​യ​ത്തി​ന് പി​ന്നി​ൽ മു​സ്ലീം വ​ർ​ഗീ​യ​വാ​ദി​ക​ളാ​ണെ​ന്ന സി​പി​എം നേ​താ​വ് വി​ജ​യ​രാ​ഘ​വ​ന്‍റെ പ്ര​സ്താ​വ​ന​യെ പി​ന്തു​ണ​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ.

കോ​ണ്‍​ഗ്ര​സി​ന് എ​സ്ഡി​പി​ഐ​യും ജ​മാ അ​ത്തെ ഇ​സ്ളാ​മി​യും സ​ഖ്യ​ക​ക്ഷി​ക​ളെ പോ​ലെ​യാ​ണെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. ജ​മാ അ​ത്തെ ഇ​സ്ളാ​മി​യെ വി​മ​ർ​ശി​ച്ചാ​ൽ മു​സ്ലിം വി​മ​ർ​ശ​ന​മാ​കി​ല്ല. ആ​ർ​എ​സ്എ​സി​നെ വി​മ​ർ​ശി​ച്ചാ​ൽ ഹി​ന്ദു​ക്ക​ൾ​ക്കെ​തി​രാ​യ വി​മ​ർ​ശ​ന​മ​ല്ല. ജ​മാ അ​ത്തെ ഇ​സ്‌​ളാ​മി മു​സ്ലിം വ​ർ​ഗീ​യ വാ​ദ​ത്തി​ന്‍റെ മു​ഖ​മാ​ണ്.

ഭൂ​രി​പ​ക്ഷ, ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യ്ക്കെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടാ​ണ് സി​പി​എ​മ്മി​നു​ള്ള​തെ​ന്നും ര​ണ്ടി​നെ​യും ഒ​രു പോ​ലെ എ​തി​ർ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് വി​ജ​യി​ച്ച് ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​യ​ത് മു​സ്‌​ലിം വ​ര്‍​ഗീ​യ ചേ​രി​യു​ടെ ദൃ​ഢ​മാ​യ പി​ന്തു​ണ​യോ​ടെ​യെ​ന്നാ​യി​രു​ന്നു എ.​വി​ജ​യ​രാ​ഘ​വ​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന.

Related posts

Leave a Comment