മലയാളം,തമിഴ് സിനിമകളിൽ തിളങ്ങി നിൽക്കുന്ന അഞ്ജു കുര്യൻ സോഷ്യൽ മീഡിയയിലും തിളങ്ങി നിൽക്കുന്ന താരമാണ്. ഇപ്പോഴിതാ ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ വൈറലാകുകയാണ്.
നേരം എന്ന സിനിമയില്‍ നിവിൻപോളിയുടെ സഹോദരിയുടെ വേഷം ചെയ്ത് മലയാള സിനിമയിലേക്കെത്തിയ താരമാണ് അഞ്ജു കുര്യൻ. മോഡലിംഗിലൂടെ സിനിമയിലെത്തിയ താരം പിന്നീട് ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേല്‍ എന്നിവയുള്‍പ്പെടെ പതിഞ്ചോളം സിനിമകളില്‍ അഭിനയിച്ചു. തന്റെ യാത്രകളുടെ ചിത്രങ്ങളും വീഡിയോകളും താരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ, താരത്തിന്റെ ഏറ്റവും പുതിയ ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോയാണ് വൈറലാകുന്നത്. . താരത്തിന്റെ ഈ ഗ്ലാമർ ലുക്ക് കണ്ട് ആകെ അമ്പരന്നിരിക്കുകയാണ് ആരാധകർ. അടുത്ത വർഷം താരം വിവാഹിതയാകുമെന്നാണ് റിപ്പോർട്ട്. റോഷനുമായുള്ള താരത്തിന്റെ വിവാഹ നിശ്ചയം ഒക്ടോബറിലായിരുന്നു.