‘ജീ​വ​നു​ണ്ടെ​ങ്കി​ല്‍ അ​ജി​ത്കു​മാ​റി​നെ ഡി​ജി​പി ക​സേ​ര​യി​ല്‍ ഇ​രു​ത്തി​ല്ല’; ഈ ​നാ​ട്ടി​ല്‍ നി​യ​മ​വ്യ​വ​സ്ഥ ഉ​ണ്ടോ എ​ന്ന് കാ​ണി​ച്ചു​ കൊടുക്കും; ക​ലി​പ്പ് അ​ട​ങ്ങാ​തെ അ​ന്‍​വ​ര്‍


കോ​ഴി​ക്കോ​ട്: ജി​ല്ലാ സ​മ്മേ​ള​ന​ങ്ങ​ള്‍​ക്കു തു​ട​ക്ക​മാ​യ​തി​നി​ടെ, വി​മ​ത നേ​താ​വ് പി.​വി. അ​ന്‍​വ​ര്‍ എം​എ​ല്‍​എ വീ​ണ്ടും ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും ഉ​യ​ര്‍​ത്തി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത് സി​പി​എ​മ്മി​ന് ത​ല​വേ​ദ​ന​യാ​കു​ന്നു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ പാ​ര്‍​ട്ടി​ക്ക് കാ​ര്യ​മാ​യി പ​രി​ക്കേ​ല്‍​പ്പി​ക്കാ​ന്‍ പി.​വി. അ​ന്‍​വ​റി​നു ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും ഇ​പ്പോ​ള്‍ അ​ദ്ദേ​ഹം ഉ​യ​ര്‍​ത്തു​ന്ന വി​ഷ​യ​ങ്ങ​ള്‍ പാ​ര്‍​ട്ടി സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​കു​മെ​ന്നാ​ണ് സി​പി​എ​മ്മി​ന്‍റെ ആ​ശ​ങ്ക.

ത​ന്‍റെ കൊ​ക്കി​ല്‍ ജീ​വ​നു​ണ്ടെ​ങ്കി​ല്‍ അ​ജി​ത് കു​മാ​റി​നെ ഡി​ജി​പി ക​സേ​ര​യി​ല്‍ ഇ​രു​ത്തി​ല്ലെ​ന്നും പി​ണ​റാ​യി​യെ​യും പി. ​ശ​ശി​യെ​യും വെ​ല്ലു​വി​ളി​ക്കു​ന്നു​വെ​ന്നു​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പി.​വി. അ​ന്‍​വ​ര്‍ എം​എ​ല്‍​എ പ​റ​ഞ്ഞ​ത്. അ​ജി​ത്കു​മാ​റി​നെ ഡി​ജി​പി​യാ​ക്കാ​തി​രി​ക്കാ​നു​ള്ള എ​ന്തോ വ​ലി​യ തെ​ളി​വു​ക​ള്‍ അ​ന്‍​വ​റി​ന്‍റെ കൈയിലു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

ഇ​തു​വ​രെ ഉ​യ​ര്‍​ത്തി​യ ആ​രോ​പ​ണ​ങ്ങ​ള്‍ സി​പി​എം ഗൗ​നി​ക്കാ​ത്ത​തി​ന്‍റെ ക​ടു​ത്ത വാ​ശി​യി​ല്‍ അ​ടു​ത്തി​ടെ​യു​ണ്ടാ​യ ഒ​ട്ടേ​റെ വി​ഷ​യ​ങ്ങ​ളി​ല്‍ സി​പി​എ​മ്മി​നെ ക​ട​ന്നാ​ക്ര​മി​ക്കു​ക​യാ​ണ് പി.​വി. അ​ന്‍​വ​ർ.സി​പി​എ​മ്മി​ന്‍റെ വ​യ​നാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടും അ​ന്‍​വ​ര്‍ പ​രാ​മ​ര്‍​ശം ന​ട​ത്തി​യി​ട്ടു​ണ്ട്.

അ​ജി​ത് കു​മാ​റി​നെ തൊ​ടാ​ന്‍ പി​ണ​റാ​യി വി​ജ​യ​നു സാ​ധി​ക്കി​ല്ലെ​ന്നും അ​ജി​ത് കു​മാ​ര്‍ മു​ഖ്യ​മ​ന്ത്രി​യെ​യും കൊ​ണ്ടേ​പോ​കു​ക​യു​ള്ളൂ​വെ​ന്നും പി.​വി. അ​ന്‍​വ​ര്‍ പ​റ​ഞ്ഞു. ആ​ര്‍​എ​സ്എ​സി​ന്‍റെ ക​രാ​ളഹ​സ്ത​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ന്‍റെ അ​ഭ്യ​ന്ത​ര​വ​കു​പ്പ് ഒ​തു​ങ്ങി. ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ള്‍ പ​റ​യാ​ന്‍ മ​ടി​ക്കു​ന്ന​ത് ഇ​വി​ടെ സി​പി​എം നേ​താ​ക്ക​ള്‍ പ​റ​യു​ന്നു. അ​ജി​ത് കു​മാ​ര്‍ വി​ഷ​യ​ത്തി​ല്‍ ഉ​ള്‍​പ്പ​ടെ കെ.​ടി. ജ​ലീ​ല്‍ കു​റേ വീ​മ്പ് ഇ​റ​ക്കി​യി​രു​ന്നു. എ​വി​ടെ പോ​യി കെ.​ടി. ജ​ലീ​ലെ​ന്ന് ചോ​ദി​ച്ച അ​ന്‍​വ​ര്‍ ഇ​ത്ര സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടും ജ​ലീ​ലി​ന് മ​റു​പ​ടി ഇ​ല്ലെ​ന്നും ആ​രോ​പി​ച്ചു.

അ​ജി​ത് കു​മാ​ര്‍ വി​ഷ​യ​ത്തി​ല്‍ താ​ന്‍ പ​റ​ഞ്ഞ​തു ശ​രി​യാ​ണെ​ന്നു പ​റ​ഞ്ഞ നേ​താ​വാ​യി​രു​ന്നു വ​യ​നാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി ആ​യി​രു​ന്ന പി.​ഗ​ഗാ​റി​ൻ. പി​ണ​റാ​യി​ക്കെ​തി​രേ ചെ​റു​വി​ര​ല്‍ അ​ന​ക്കി​യാ​ല്‍ അ​വ​ര്‍ പാ​ര്‍​ട്ടി​യി​ല്‍ ഉ​ണ്ടാ​വി​ല്ല. അ​താ​ണ് വ​യ​നാ​ട് ക​ണ്ട​ത്. അ​പ​ശ​ബ്ദ​ങ്ങ​ളെ മു​ഴു​വ​ന്‍ പി​ണ​റാ​യി ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​വ​സാ​ന​ത്തെ ര​ക്ത​സാ​ക്ഷി​യാ​ണ് ​ഗ​ഗാ​റി​ൻ.

അ​രീ​ക്കോ​ട് എ​സ്ഒ​ജി ക്യാ​മ്പി​ലെ ക​മാ​ന്‍​ഡോ വി​നീ​തി​ന്‍റെ ആ​ത്മ​ഹ​ത്യ​യി​ലും അ​ന്‍​വ​ര്‍ പ്ര​തി​ക​രി​ച്ചു. എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും എ​ത്തു​ന്ന​ത് അ​ജി​ത് കു​മാ​റി​ലാ​ണ്. പോ​ലീ​സ് മേ​ഖ​ല​യെ ഈ ​വി​ധ​ത്തി​ല്‍ എ​ത്തി​ച്ച​തി​നു പി​ന്നി​ല്‍ അ​ജി​ത് കു​മാ​റാ​ണ്. അ​വ​ര്‍​ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ല്‍​കു​ന്ന​ത് പി. ​ശ​ശി​യാ​ണ്. രാ​ഷ്ട്രീ​യ​പ​ര​മാ​യ ഒ​രു നീ​ക്കം ഉ​ണ്ടാ​കു​മെ​ന്നും ആ​രും പ്ര​തീ​ക്ഷി​ക്കാ​ത്ത ഒ​രു പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നും ഈ ​നാ​ട്ടി​ല്‍ നി​യ​മ​വ്യ​വ​സ്ഥ ഉ​ണ്ടോ എ​ന്ന് കാ​ണി​ച്ചു​കൊ​ടു​ക്കു​മെ​ന്നും പി.​വി. അ​ന്‍​വ​ര്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.

 

Related posts

Leave a Comment