മെ​ൽ​ബ​ണി​ൽ പി​ച്ചി​ൽ ത​രം​തി​രി​വ്…

മെ​ല്‍​ബ​ണ്‍: ഇ​ന്ത്യ x ഓ​സ്‌​ട്രേ​ലി​യ ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ല്‍ വീ​ണ്ടും വി​വാ​ദം ത​ല​പൊ​ക്കു​ന്നു.വി​രാ​ട് കോ​ഹ് ലി​യു​ടെ മ​ക്ക​ളു​ടെ വീ​ഡി​യോ അ​നു​മ​തി​യി​ല്ലാ​തെ എ​ടു​ത്ത​ത്, ര​വീ​ന്ദ്ര ജ​ഡേ​ജ ഹി​ന്ദി​യി​ല്‍ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം തു​ട​ങ്ങി​യ വി​വാ​ദ​ങ്ങ​ള്‍​ക്കു ശേ​ഷം ഇ​പ്പോ​ള്‍ പ​രി​ശീ​ല​ന​ത്തി​നു​ള്ള പി​ച്ചി​ലാ​ണ് പ്ര​ശ്‌​നം ത​ല​പൊ​ക്കി​യ​ത്. ടീം ​ഇ​ന്ത്യ​ക്കു നെ​റ്റ്‌​സ് പ്രാ​ക്ടീ​സി​നു​വേ​ണ്ടി ഉ​പ​യോ​ഗി​ച്ചു പ​ഴ​കി​യ പി​ച്ച് ന​ല്‍​കി എ​ന്നും ഓ​സ്‌​ട്രേ​ലി​യ​ന്‍ ടീ​മി​ന്‍റെ പ​രി​ശീ​ല​നം പു​തി​യ പി​ച്ചി​ലാ​യി​രു​ന്നെ​ന്നു​മാ​ണ് ഏ​റ്റ​വും പു​തി​യ വി​വാ​ദം.

ഇ​ന്ത്യ​യും ഓ​സ്‌​ട്രേ​ലി​യ​യും ത​മ്മി​ലു​ള്ള ബോ​ര്‍​ഡ​ര്‍ – ഗാ​വ​സ്‌​ക​ര്‍ ട്രോ​ഫി അ​ഞ്ചു മ​ത്സ​ര ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള പ​രി​ശീ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഈ ​വി​വാ​ദം. ബോ​ക്‌​സിം​ഗ് ഡേ​യി​ല്‍ (ഡി​സം​ബ​ര്‍ 26) മെ​ല്‍​ബ​ണി​ലാ​ണ് നാ​ലാം ടെ​സ്റ്റ്. നി​ല​വി​ല്‍ 1-1 സ​മ​നി​ല​യി​ലാ​ണ് ഇ​രു​ടീ​മും.

ക്യൂ​രേ​റ്റ​ര്‍ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ

ഇ​ന്ത്യ​ന്‍ ടീം ​നേ​ര​ത്തേ​യാ​ണ് പ​രി​ശീ​ല​ന​ത്തി​ന് എ​ത്തി​യ​ത്. മാ​ച്ചി​നാ​യു​ള്ള പി​ച്ച് മ​ത്സ​ര​ത്തി​ന്‍റെ മൂ​ന്നു ദി​വ​സം മു​മ്പു മാ​ത്ര​മാ​ണ് സാ​ധാ​ര​ണ ന​ല്‍​കാ​റു​ള്ള​ത്. അ​ത് എ​ല്ലാ ടീ​മു​ക​ള്‍​ക്കും ഒ​ന്നു​പോ​ലെ​യാ​ണ്:- ഇ​താ​യി​രു​ന്നു മെ​ല്‍​ബ​ണ്‍ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ട് ക്യൂ​രേ​റ്റ​റി​ന്‍റെ പ്ര​സ്താ​വ​ന.

ഏ​താ​യാ​ലും പ​ഴ​യ പി​ച്ചി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തി​യ ഇ​ന്ത്യ​ന്‍ ടീം ​ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍​മ, ബൗ​ള​ര്‍ ആ​കാ​ശ് ദീ​പ് എ​ന്നി​വ​ര്‍​ക്കു ചെ​റി​യ പ​രി​ക്കേ​റ്റി​രു​ന്നു. നെ​റ്റ്‌​സി​ല്‍ ബാ​റ്റിം​ഗി​നി​ടെ രോ​ഹി​ത്തി​ന്‍റെ ഇ​ട​തു കാ​ലി​ല്‍ പ​ന്ത് കൊ​ണ്ടാ​യി​രു​ന്നു പ​രി​ക്കേ​റ്റ​ത്.

ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ നെ​റ്റ്‌​സ് സെ​ഷ​ന്‍. തി​ങ്ക​ളാ​ഴ്ച​യാ​ണ് ഓ​സ്‌​ട്രേ​ലി​യ​ന്‍ ടീം ​പ​രി​ശീ​ല​ന​ത്തി​ന് ഇ​റ​ങ്ങി​യ​ത്. തി​ങ്ക​ളാ​ഴ്ച ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ വി​ശ്ര​മ​ദി​ന​മാ​യി​രു​ന്നു. ടീം ​ഇ​ന്ത്യ​യു​ടെ അ​ടു​ത്ത പ​രി​ശീ​ല​ന​ത്തി​നു പു​തി​യ പി​ച്ച് ന​ല്‍​കു​മെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment