കേ​ര​ള ഗ​വ​ര്‍​ണ​ര്‍​ക്ക് മാ​റ്റം; രാ​ജേ​ന്ദ്ര ആ​ര്‍​ലേ​ക​ര്‍ പു​തി​യ ഗ​വ​ര്‍​ണ​ര്‍: ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഇ​നി ബി​ഹാ​ർ ഗ​വ​ർ​ണ​ർ

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ആ​​​​​രി​​​​​ഫ് മു​​​​​ഹ​​​​​മ്മ​​​​​ദ് ഖാ​​​​​നെ കേ​​​​​ര​​​​​ള ഗ​​​​​വ​​​​​ർ​​​​​ണ​​​​​ർ​​​​​സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്നു മാ​​​​​റ്റി. ബി​​​ഹാ​​​ർ ഗ​​​വ​​​ർ​​​ണ​​​റാ​​​യ രാ​​​​​ജേ​​​​​ന്ദ്ര വി​​​​​ശ്വ​​​​​നാ​​​​​ഥ് ആ​​​​​ർ​​​​​ലേ​​​​​ക്ക​​​​​റാ​​​​​ണ് പു​​​​​തി​​​​​യ കേ​​ര​​ള ഗ​​​​​വ​​​​​ർ​​​​​ണ​​​​​ർ. ആ​​​​​രി​​​​​ഫ് മു​​​​​ഹ​​​​​മ്മ​​​​​ദ് ഖാ​​​​​നെ ബി​​​​​ഹാ​​​​​ർ ഗ​​​​​വ​​​​​ർ​​​​​ണ​​​​​റാ​​​​​യി നി​​​​​യ​​​​​മി​​​​​ച്ചു. രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​ഭ​​​​വ​​​​നാ​​​​ണ് ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്. കേ​​​​​ര​​​​​ള സ​​​​​ർ​​​​​ക്കാ​​​​​രു​​​​​മാ​​​​​യി കൊ​​​​​ന്പു​​​​​ കോ​​​​​ർ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ​​​​​യാ​​​​​ണ് ആ​​​​​രി​​​​​ഫ് മു​​​​​ഹ​​​​​മ്മ​​​​​ദ് ഖാ​​​​​നെ മാ​​​​​റ്റി​​​​​യ​​​​​ത്. സെ​​​​​പ്റ്റം​​​​​ബ​​​​​ർ അ​​​​​ഞ്ചി​​​​​ന് ഇ​​​​​ദ്ദേ​​​​​ഹം അ​​​​​ഞ്ചു വ​​​​​ർ​​​​​ഷ കാ​​​​​ലാ​​​​​വ​​​​​ധി പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു.

ഗോ​​​​​വ സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​ണ് രാ​​​​​ജേ​​​​​ന്ദ്ര വി​​​​​ശ്വ​​​​​നാ​​​​​ഥ് ആ​​​​​ർ​​​​​ലേ​​​​​ക്ക​​​​​ർ(70). ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ് ഗ​​​വ​​​ർ​​​ണ​​​റാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി‌​​​ട്ടു​​​ണ്ട്. ആ​​​ർ​​​എ​​​സ്എ​​​സി​​​ലൂ​​​ടെ ബി​​​ജെ​​​പി​​​യി​​​ലെ​​​ത്തി​​​യ ആ​​​ർ​​​ലേ​​​ക്ക​​​ർ ഗോ​​​വ​​​യി​​​ൽ മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു. മ​​​നോ​​​ഹ​​​ർ പ​​​രീ​​​ക്ക​​​ർ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യാ​​​യ​​​പ്പോ​​​ൾ ആ​​​ർ​​​ലേ​​​ക്ക​​​റെ മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​ന​​​ത്തേ​​​ക്കു പ​​​രി​​​ഗ​​​ണി​​​ച്ചി​​​രു​​​ന്നു. ഗോ​​​വ നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​റാ​​​യും ഇ​​​ദ്ദേ​​​ഹം പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.

മു​​​​ൻ ക​​​​ര​​​​സേ​​​​നാ ത​​​​ല​​​​വ​​​​ൻ ജ​​​​ന​​​​റ​​​​ൽ വി​​ജ​​യ് കു​​മാ​​ർ സിം​​​​ഗി​​​​നെ മി​​​​സോ​​​​റം ഗ​​​​വ​​​​ർ​​​​ണ​​​​റാ​​​​യി നി​​​​യ​​​​മി​​​​ച്ചു. മി​​​​സോ​​​​റം ഗ​​​​വ​​​​ർ​​​​ണ​​​​റാ​​​​യി​​​​രു​​​​ന്ന ഹ​​​​രി​​​​ബാ​​​​ബു ക​​​​ഭം​​​​പ​​​​തി​​​​യെ ഒ​​​​ഡീ​​​​ഷ ഗ​​​​വ​​​​ർ​​​​ണ​​​​റാ​​​​യി നി​​​​യ​​​​മി​​​​ച്ചു. ഒ​​​​ഡീ​​​​ഷ ഗ​​​​വ​​​​ർ​​​​ണ​​​​റാ​​​​യി​​​​രു​​​​ന്ന ര​​​​ഘു​​​​ബ​​​​ർ ദാ​​​​സി​​​​ന്‍റെ രാ​​​​ജി രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി ദ്രൗ​​​​പ​​​​ദി മു​​​​ർ​​​​മു സ്വീ​​​​ക​​​​രി​​​​ച്ചു. മു​​​​ൻ കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ജ​​​​യ്കു​​​​മാ​​​​ർ ഭ​​​​ല്ല​​​​യാ​​​​ണു മ​​​​ണി​​​​പ്പു​​​​ർ ഗ​​​​വ​​​​ർ​​​​ണ​​​​ർ.

Related posts

Leave a Comment