ക്രിസ്മസ് ലഹരിയിൽ നാടും നഗരവും; വിശുദ്ധ കവാടം തുറന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ

വ​​ത്തി​​ക്കാ​​ൻ: ഇന്ന് ലോകത്തെമ്പാടുമുള്ള ജനങ്ങൾ ക്രിസ്മസ് ആഘോഷിക്കുകയാണ്. ലോ​​കം മു​​ഴു​​വ​​ൻ മ​​ഹാ​​ജൂ​​ബി​​ലി​​യു​​ടെ ആ​​ഘോ​​ഷ​​ത്തി​​നു തി​​രി​തെ​​ളി​​ഞ്ഞു. സെ​ന്‍റ് പീ​​റ്റേ​​ഴ്സ് ബ​​സി​​ലി​​ക്ക​​യി​​ൽ ഇ​​രു​​പ​​ത്തി​​യ​​ഞ്ചു വ​​ർ​​ഷ​​ത്തി​​ലൊ​​രി​​ക്ക​​ൽ മാ​​ത്രം തു​​റ​​ക്ക​​പ്പെ​​ടു​​ന്ന വി​​ശു​​ദ്ധ​വാ​​തി​​ൽ ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ തു​റ​ന്ന​തോ​ടെ​യാ​ണി​ത്. തു​​ട​​ർ​​ന്നു പി​​റ​​വി​​ത്തി​​രു​​നാൾ തി​​രു​​ക്ക​​ർ​​മങ്ങ​​ൾ​​ക്ക് മാ​​ർ​​പാ​​പ്പ​​യു​​ടെ പ​ള്ളി സാ​​ക്ഷ്യം വ​​ഹി​​ച്ചു. നാ​ളെ റോ​​മി​​ലെ റെ​​ബീ​​ബി​​യ​​യി​​ലു​​ള്ള ജ​​യി​​ൽ മാ​​ർ​​പാ​​പ്പ സ​​ന്ദ​​ർ​​ശി​​ച്ചു അ​​വി​​ടെ പ്ര​​ഖ്യാ​​പി​​ച്ച വി​​ശു​​ദ്ധ​വാ​​തി​​ൽ തു​​റ​​ക്കു​​ന്നു​ണ്ട്.

“പ്ര​​ത്യാ​​ശ ന​​മ്മെ നി​​രാ​​ശ​​രാ​​ക്കു​​ന്നി​​ല്ല” എ​​ന്ന ആ​​പ്ത​​വാ​​ക്യ​​മാ​​ണ് ഈ ​​വ​​ർ​​ഷ​​ത്തെ ജൂ​​ബി​​ലി​​ക്കാ​​യി വ​​ത്തി​​ക്കാ​​ൻ തെ​​ര​​ഞ്ഞെ​​ടു​​ത്തത്. 29 നു ​​വൈ​​കു​​ന്നേ​​രം ജോ​​ൺ ലാ​​റ്റ​​റ​​ൻ ബ​​സി​​ലി​​ക്ക​​യി​​ലും, ദൈ​​വ​​മാ​​താ​​വി​​ന്‍റെ തി​​രു​​നാളാ​​യ ജ​​നു​​വ​​രി ഒ​​ന്നി​​ന് രാ​​വി​​ലെ മേ​​രി മേ​​ജ​​ർ ബ​​സി​​ലി​​ക്ക​​യി​​ലും ജ​​നു​​വ​​രി അ​ഞ്ചി​നു ​വൈ​​കി​​ട്ട് സെ​ന്‍റ് പോ​​ൾ​​സ് ബ​​സി​​ലി​​ക്ക​​യി​​ലും വി​​ശു​​ദ്ധ​ വാ​​തി​​ലു​​ക​​ൾ തു​​റ​​ക്ക​​പ്പെ​​ടും.

ഇ​​തോ​​ടെ ലോ​​ക​​മെ​​മ്പാ​​ടും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ദൈ​​വാ​​ല​​യ​​ങ്ങ​​ളി​​ലെ പ്ര​​ത്യേ​​ക വാ​​തി​​ലു​​ക​​ളും വി​​ശ്വാ​​സീസ​​മൂ​​ഹ​​ത്തി​​നു തീ​​ർ​​ഥാട​​ന​​ത്തി​​നാ​​യി തു​​റ​​ക്ക​​പ്പെ​​ടും. ഡി​​സം​​ബ​​ർ ര​ണ്ടി​ന് സെ​​ന്‍റ് പീ​​റ്റേ​​ഴ്സ് ബ​​സി​​ലി​​ക്ക​​യു​​ടെ ശു​​ശ്രൂ​ഷ​​ക​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​ണ് വി​​ശു​​ദ്ധ​ വാ​​തി​​ലി​​ന്‍റെ താ​​ക്കോ​​ലും ജോ​​ൺ പോ​​ൾ ര​​ണ്ടാ​​മ​​ൻ മാ​​ർ​​പാ​​പ്പ​​യു​​ടെ തി​​രു​​ശേ​​ഷി​​പ്പു​​ക​​ളും ഉ​​ൾ​​പ്പെ​​ടെ പു​​റ​​ത്തെ​​ടു​​ത്ത​​ത്. സ്ഥി​​രം സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്കു പു​​റ​​മെ, ഏ​​ക​​ദേ​​ശം മൂ​​ന്ന​​ര​​ക്കോ​​ടി ജൂ​​ബി​​ലി തീ​​ർ​​ഥാ​​ട​​ക​​രെ​​യാ​​ണ് റോം ​​ഇ​​ത്ത​​വ​​ണ പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

Related posts

Leave a Comment