പത്തനംതിട്ട: തിരുവല്ല കുമ്പനാട്ട് കാരൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. സംഭവത്തില്‍ സ്ത്രീകൾ അടക്കം എട്ട് പേർക്ക് പരിക്കേറ്റു.സംഭവത്തില്‍ അഞ്ചുപേർ കസ്റ്റഡിയിൽ. ലഹരിക്കടിമകളായ സാമൂഹ്യവിരുദ്ധരാണ് അക്രമം നടത്തിയതെന്ന് കോയിപ്രം പോലീസ് പറഞ്ഞു.
തിരുവല്ല കുമ്പനാട്ട് പുലർച്ചെ രണ്ടോടെയാണ് സംഭവം. കുമ്പനാട് എക്സോഡസ് ചർച്ച് കാരൾ സംഘത്തിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്.
പത്തിൽ അധികം വരുന്ന സാമൂഹികവിരുദ്ധർ കാരണങ്ങളൊന്നുമില്ലാതെ ആക്രമിക്കുകയായിരുന്നു. തങ്ങൾക്ക്നേരെ നടന്നത് ക്രൂരമായ മർദനമെന്ന് കാരൾ സംഘം പറഞ്ഞു.