‘ബോയിലിംഗ് വാട്ടർ ഇൻടു ഐസ്’ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും ട്രെൻഡിംഗ് ആയി നിൽക്കുന്ന ചലഞ്ച് വീഡിയോ ആണ്. തണുപ്പുള്ളപ്രദേശത്ത് നിന്ന് നല്ല ചൂടുവെള്ളം അന്തരീക്ഷത്തിലേക്ക് ഒഴിച്ചാൽ അത് ഐസ് ആയി മാറും എന്നാണ് ചലഞ്ച് വീഡിയോ.
അതിൻ പ്രാകാരം സോഷ്യൽ മീഡിയ ഉപയോക്താവായ ഒരു യുവതി ചലഞ്ച് ഏറ്റെടുത്ത് ചെയ്യാൻ തുടങ്ങി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഫ്ലാസ്കിൽ ആവി പറക്കുന്ന വെള്ളവുമായി മഞ്ഞു മൂടിയ ഒരു പ്രദേശത്ത് യുവതി നിൽക്കുന്നതാണ് വീഡിയോയുടെ തുടക്കം.
അതിനു ശേഷം ഫ്ലാസ്കിനുള്ളിലെ വെള്ളം യുവതി മുകളിലേക്ക് എറിയുന്നു. എന്നാൽ ചൂടുവെള്ളം ഐസ് ആയില്ല പകരം യുവതിയുടെ ദേഹത്ത് തന്നെ അത് വന്ന് പതിച്ചു. കരഞ്ഞുകൊണ്ട് യുവതി താഴെ വീഴുന്നതാടെ വീഡിയോ അവസാനിക്കുന്നു. യുവതിക്ക് പൊള്ളലേറ്റു എന്നാണ് പിന്നീട് വന്ന റിപ്പോർട്ടുകൾ.
വീഡിയോ വൈറലായതോടെ യുവതിയെ വിമർശിച്ച് ധാരാളം ആളുകൾ കമന്റ് ചെയ്തു. വീഡിയോ കാണുന്നതനുസരിച്ച് എല്ലാം വിശ്വസിക്കുന്ന നിങ്ങൾ ശരിക്കുമൊരു വിഡ്ഢിയെന്ന് പലരും പരിഹസിച്ചു.