ലൈംഗിക തൊഴിലാളികളെ പല ആളുകളും കാണുന്നത് അറപ്പോടെയും വെറുപ്പോടയുമൊക്കെയാണ്. എല്ലാവരുമില്ല, എങ്കിലുംമിക്ക ആളുകൾക്കും അവരോട് അവജ്ഞ തന്നെയാണ്. എന്നാൽ അവരുടെ കഥകൾ അറിയാൻ പലപ്പോഴും നമ്മൾ ആരും തന്നെ ശ്രമിച്ചിട്ടില്ല. എന്ത് സാഹചര്യം മൂലമാണ് ഇവരിങ്ങനെ ആയതെന്ന് ആരെങ്കിലും ഓർത്തിട്ടുണ്ടോ?
ഇപ്പോഴിതാ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അനിഷ് ഭഗത് സോഷ്യൽ മീഡിയയിൽ ലൈംഗിക തൊഴിലാളിയായ റോസിയുടെ കഥ പങ്കുവച്ചിരിക്കുകയാണ്. ഇന്ത്യയിലെ പ്രശസ്തമായ റെഡ് സ്ട്രീറ്റിലേക്ക് റോക്സിയെ കാണാൻ ഭഗത് പോകുന്നതു മുതലാണ് വീഡിയോ തുടങ്ങുന്നത്. പിന്നീട് അദ്ദേഹം റോക്സിയെ കണ്ടുമുട്ടും. റോക്സി തന്റെ മുറി യുവാവിന് കാണിച്ചുകൊടുക്കുന്നതുമൊക്കെ വീഡിയോയിൽ കാണാം. ഒപ്പം തന്റെ കഥയും അവർ അവനോട് പറയുന്നുണ്ട്.
റോസിയുടെ അച്ഛന്റെ മരണശേഷം അമ്മാവനാണ് അവളെ ഇവിടെ കൊണ്ടുവന്നത്. ജോലിക്ക് വേണ്ടിയാണ് കൊണ്ടുവന്നത്. എന്നാൽ അയാൾ തന്നെ ഇവിടുള്ളവർക്ക് വിൽപന നടത്തിയാണ് പോയതെന്ന് പിന്നീടാണ് മനസിലായത്. 15 വർഷമായി താൻ ഇവിടെയാണ്. തന്റെ യൗവനവും കൗമാരവുമെല്ലാം നഷ്ടപ്പെട്ടു എന്ന് റോക്സി പറയുന്നു. ആ വേദനയും ഇപ്പോൾ പോയി എന്നും അവൾ വിലപിച്ചു.
കഥ പറയുന്നതിനിടയിൽ അവൾ ഭഗത്തിന് ചായയും നൽകുന്നുണ്ട്. തന്റെ ചായ ആ പ്രദേശത്ത് പ്രശസ്തമാണ് എന്ന് റോക്സി തെല്ലൊരു അഭിമാനത്തോടെ പറയുന്നു. വായിക്കാൻ ഒരുപാട് ഇഷ്ടമാണ്. ഒപ്പം ഇവിടെ ജീവിക്കുന്ന ഒരോ സ്ത്രീയുടെയും വേദന തനിക്ക് അറിയാം. നിങ്ങൾ ആരും നിരപരാധികളായ’സ്ത്രീകളെ പീഡിപ്പിക്കരുത്, പകരം കാമം തീർക്കാനാണെങ്ങിൽ നിങ്ങൾ തങ്ങളുടെ അടുത്തേക്ക് വരൂ’എന്നും റോസി വീഡിയോയിൽ പറയുന്നു.
നിങ്ങൾക്കുവേണ്ടി ഞങ്ങളെന്തെങ്കിലും ചെയ്യണോ എന്ന് റോക്സിയോട് ഭഗത് ചോദിക്കുന്നു. സ്വപ്നങ്ങളെല്ലാം ഇല്ലാതായി എന്നാണ് റോക്സി ആ ചോദ്യത്തിന് മറുപടി പറഞ്ഞത്. എങ്കിലും, താൻ ഇതുവരെ സുഷി കഴിച്ചിട്ടില്ല. ഇന്റർനെറ്റിൽ സുഷി കണ്ടിട്ടുണ്ടെങ്കിലും അത് താൻ ഇതുവരെ കഴിച്ചിട്ടില്ലന്നും അവൾ പറഞ്ഞു.
പിന്നാലെ ഭഗത് അവരെ സുഷി കഴിക്കാൻ കൂട്ടിക്കൊണ്ടു പോവുകയും ഇരുവരും സുഷി കഴിക്കുന്നതും വീഡിയോയിൽ കാണാം. ‘ഒരാളെ ബഹുമാനിക്കാൻ അയാളെ മനസിലാക്കണം എന്നില്ല’ എന്ന കുറിപ്പോടെ വീഡിയോ അവസാനിക്കുന്നു.
ഭഗത് പങ്കുവച്ച വീഡിയോ നിരവധി ആളുകളാണ് കണ്ടത്. എല്ലാവരും ഭഗതിന്റെ നല്ല മനസിനെ അഭിനന്ദിച്ചു. എന്തായാലും റോസിയുടെ കഥ പറയുന്ന വീഡിയോ ഇപ്പോൾ ഹിറ്റാണ്.