ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ യുവാവ് സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തർപ്രദേശിലെ ബാഗ്പത് സ്വദേശി 30കാരനായ ജിതേന്ദ്ര എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ന്യൂഡൽഹി ആർഎംഎൽ ആശുപത്രിയിലേക്ക് മാറ്റി. ഇയാൾക്ക് സാരമായി പൊള്ളലേറ്റുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യാ ശ്രമമെന്ന് ന്യൂഡൽഹി പോലീസ് വിലയിരുത്തുന്നു. ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച ശേഷമാണ് യുവാവ് തീകൊളുത്തിയത്.