ആലപ്പുഴ: സംസ്ഥാന കിഡ്സ് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിന്റെ മൂന്നാം പതിപ്പിന് നാളെ ആലപ്പുഴയിൽ തുടക്കമാകും. ജ്യോതിനികേതൻ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ആണ്‍കുട്ടികളിൽ 13 ജില്ലകളും പെണ്‍കുട്ടികളിൽ 9 ജില്ലകളും ചാന്പ്യൻഷിപ്പിൽ പങ്കെടുക്കും.
ആണ്‍കുട്ടികൾ
പൂൾ എ – കോഴിക്കോട്,തൃശൂർ, കൊല്ലം. പൂൾ ബി- ആലപ്പുഴ, കോട്ടയം, മലപ്പുറം, പൂൾ സി- എറണാകുളം, പാലക്കാട്, ഇടുക്കി. പൂൾ ഡി -തിരുവനന്തപുരം, കണ്ണൂർ, പത്തനംതിട്ട, കാസർഗോഡ്
പെണ്‍കുട്ടികൾ
പൂൾ എ -കോഴിക്കോട്, തൃശൂർ, പാലക്കാട്, പൂൾ ബി -ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട, പൂൾ സി -എറണാകുളം, കോട്ടയം, കണ്ണൂർ