പരസ്പരം ഭാര്യയും ഭർത്താവുമെന്ന് വിളിക്കാൻ ശീലമാക്കാൻ ശ്രമിച്ചത് മുതൽ, നിലവിൽ മറിയത്തിന്റെ പപ്പയും മമ്മയെന്നും പറയുന്നത് വരെയിലേക്ക് എത്തിനിൽക്കുകയാണ്. നമ്മൾ ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു എന്ന് ദുൽഖർ സൽമാൻ.
നമ്മുടെ ജീവിതം ഞാൻ യത്ര പോകാൻ ആഗ്രഹിക്കുന്ന റോഡുകളുമായി സാമ്യമുള്ളതാണ്. വളവും തിരിവും കയറ്റവും ഇറക്കവും. ചില വേളകളിൽ സ്പീഡ് ബ്രേക്കുകളും കുഴികളും ഉണ്ടാകാറുണ്ട്.
എന്നാൽ ഇവയെല്ലാം ശരിയായ സമയങ്ങളിൽ മികച്ച കാഴ്ചകൾ സമ്മാനിക്കും. കോർത്തുപിടിക്കാൻ നിന്റെ കൈകൾ ഉള്ളിടത്തോളം എവിടെയും എത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. ജീവിതകാലമത്രയും നമുക്ക് മിസ്റ്റർ ആൻഡ് മിസിസ് ആയിരിക്കാം. പതിമൂന്നാം വിവാഹവാർഷികാശംസകൾ എന്ന് ദുൽഖർ സൽമാൻ.