പു​തു​വ​ര്‍​ഷ​ത്തി​ലും പൊ​ന്ന് തി​ള​ങ്ങും: കുതിച്ചുയർന്ന് സ്വർണ വില

കൊ​ച്ചി: പി​ടി​ത​രാ​തെ കു​തി​ച്ചു​യ​രു​ന്ന സ്വ​ര്‍​ണ​വി​ല പു​തു​വ​ര്‍​ഷ​ത്തി​ലും തി​ള​ങ്ങും. 2025 സ്വ​ര്‍​ണ​വി​ല​യെ സം​ബ​ന്ധി​ച്ച് നി​ര്‍​ണാ​യ​ക​മാ​യി​രി​ക്കും. ആ​ഗോ​ള രാ​ഷ്‌ട്രീ​യ സം​ഘ​ര്‍​ഷ​ങ്ങ​ള്‍, ഫെ​ഡ് പോ​ളി​സി നി​ല​വി​ല്‍ ര​ണ്ടു ത​വ​ണ പ​ലി​ശ നി​ര​ക്ക് കു​റ​യ്ക്കു​മെ​ന്ന പ്ര​തീ​ക്ഷ, കേ​ന്ദ്ര ബാ​ങ്കു​ക​ളു​ടെ വാ​ങ്ങ​ല്‍ താ​ല്‍​പ​ര്യം, നാ​ണ​യ​പ്പെ​രു​പ്പ​ത്തി​ന്‍റെ കു​തി​പ്പ്, ഡൊ​ണാ​ള്‍​ഡ് ട്രം​പി​ന്‍റെ വ്യാ​പാ​ര ന​യ​ങ്ങ​ള്‍ ഇ​വ​യെ​ല്ലാം സ്വ​ര്‍​ണ​വി​ല​യെ സ്വാ​ധീ​നി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്.

രാ​ജ്യ​ത്ത് സ​ര്‍​ക്കാ​ര്‍ ഇം​പോ​ര്‍​ട്ട് ഡ്യൂ​ട്ടി കു​റ​ച്ച​ത് മൂ​ലം ക​ള്ള​ക്ക​ട​ത്ത് ത​ട​യാ​നാ​യി. ഇം​പോ​ര്‍​ട്ട് കു​റ​ച്ച് ക​റ​ന്‍​സി​യെ സം​ര​ക്ഷി​ക്കാ​നും ഇ​തു​മൂ​ലം സാ​ധി​ച്ചു. അ​തേ​സ​മ​യം 2024 സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന ഉ​ണ്ടാ​ക്കി​യ വ​ര്‍​ഷ​മാ​യി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര വി​ല​യി​ല്‍ ഉ​ണ്ടാ​യ ഉ​യ​ര്‍​ച്ച​യും ക​റ​ന്‍​സി​യി​ലും ഇം​പോ​ര്‍​ട്ട് ഡ്യൂ​ട്ടി​യി​ലും ഉ​ണ്ടാ​യ മാ​റ്റ​വും പ​രി​ഗ​ണി​ച്ചാ​ല്‍ സ്വ​ര്‍​ണ​വി​ല​യി​ല്‍ ഉ​ണ്ടാ​യ മാ​റ്റം ഒ​രു വ​ര്‍​ഷം കൊ​ണ്ട് 31 ശ​ത​മാ​ന​മാ​ണ്.

2024 ജ​നു​വ​രി ര​ണ്ടി​ന് ഗ്രാ​മി​ന് 5,875 രൂ​പ​യും, പ​വ​ന് 47,000 രൂ​പ​യു​മാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. ഒ​ക്‌​ടോ​ബ​ര്‍ 31 ന് ​ഗ്രാ​മി​ന് 7,455 രൂ​പ​യും പ​വ​ന് 59,640 രൂ​പ​യു​മാ​യി സ്വ​ര്‍​ണ​വി​ല ഉ​യ​ര്‍​ന്നു. ഏ​ക​ദേ​ശം 27 ശ​ത​മാ​ന​ത്തി​ന്‍റെ വി​ല വ​ര്‍​ധ​ന​യാ​ണ് ഈ ​കാ​ല​യ​ള​വി​ല്‍ സ്വ​ര്‍​ണ​ത്തി​ല്‍ പ്ര​തി​ഫ​ലി​ച്ച​ത്. പി​ന്നീ​ട് വി​ല കു​റ​ഞ്ഞും കൂ​ടി​യും ചാ​ഞ്ചാ​ട്ട​ത്തി​ല്‍ ആ​യി​രു​ന്നെ​ങ്കി​ലും ഗ്രാ​മി​ന് 7,000 രൂ​പ​യ്ക്ക് താ​ഴെ സ്വ​ര്‍​ണ​വി​ല എ​ത്തി​യി​ല്ല.
അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല 2019ല്‍ ​ട്രോ​യ് ഔ​ണ്‍​സി​ന് 1300 ഡോ​ള​ര്‍ ലെ​വ​ലി​ല്‍​നി​ന്നും 2076 ഡോ​ള​ര്‍ വ​രെ ഉ​യ​ര്‍​ന്നി​രു​ന്നു.

എ​ന്നാ​ല്‍ ക​ഴി​ഞ്ഞ നാ​ല​ഞ്ച് വ​ര്‍​ഷ​മാ​യി 1700, 2000 ഡോ​ള​റി​ല്‍ നി​ന്നും കാ​ര്യ​മാ​യി ഉ​യ​ര്‍​ച്ച​യി​ല്ലാ​തെ നി​ല​നി​ന്നി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 2050 ഡോ​ള​റി​ൽ​നി​ന്നും ക​ഴി​ഞ്ഞ ഒ​റ്റ വ​ര്‍​ഷം കൊ​ണ്ട് 2790 ഡോ​ള​ര്‍ വ​ള​രെ ഉ​യ​ര്‍​ന്നു. ഏ​ക​ദേ​ശം 38 ശ​ത​മാ​ന​ത്തോ​ളം ഉ​യ​ര്‍​ച്ച അ​ന്താ​രാ​ഷ്ട്ര വി​ല​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്ത്യ​ന്‍ രൂ​പ 83.25 ല്‍ ​നി​ന്നും 85 ഡോ​ള​റി​ലേ​ക്ക് ദു​ര്‍​ബ്ബ​ല​മാ​യ​തും സ്വ​ര്‍​ണ വി​ല ഉ​യ​രാ​ന്‍ കാ​ര​ണ​മാ​യി.

സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment