കോട്ടയം: ബസ് യാത്രയ്ക്കിടെ നഷ്ടമായ രത്നാഭരണം തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് തലയോലപ്പറമ്പ് സ്വദേശിനിയായ യുവതി. ഇന്നലെ ലുലുമാളില്‍ പോയി മടങ്ങുന്പോഴാണ് ബസില്‍വച്ച് ആഭരണം നഷ്ടമായത്. ഉടനെ വിവരം പോലീസില്‍ അറിയിച്ചു. ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ യുവതിയുടെ ഫോണിലേക്കു പോലീസിന്റെ വിളിയെത്തി.
കോട്ടയം ഞാലിയാകുഴി പൊങ്ങന്താനം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആല്‍ഗ ബസിലാണ് ആഭരണം നഷ്ടപ്പെട്ടത്. ബസ് ജീവനക്കാരായ ഡ്രൈവര്‍ ബിജോയ്, കണ്ടക്ടര്‍ ഷിബു എന്നിവര്‍ ആഭരണം യുവതിക്കു കൈമാറി. ഇരുവർക്കും നന്ദി പറഞ്ഞാണു യുവതി വീട്ടിലേക്കു മടങ്ങിയത്.