ആ​ഡം​ബ​ര കാ​റി​നേ​ക്കാ​ളും മ​ൻ​മോ​ഹ​ൻ സിം​ഗി​ന് ഏ​റെ പ്രി​യം മാ​രു​തി 800

പ്ര​ധാ​ന​മ​ന്ത്രി​പ​ദം അ​ല​ങ്ക​രി​ക്കു​ന്പോ​ഴും ലാ​ളി​ത്യ​ത്തെ ഇ​ഷ്‌​ട​പ്പെ​ടു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു മ​ൻ​മോ​ഹ​ൻ സിം​ഗ്. പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കെ ത​നി​ക്കു ല​ഭി​ച്ച ബി​എം​ഡ​ബ്ല്യു ആ​ഡം​ബ​ര കാ​റി​നേ​ക്കാ​ളും അ​ദ്ദേ​ഹം ഇ​ഷ്‌​ട​പ്പെ​ട്ടി​രു​ന്ന​ത് ത​ന്‍റെ സ്വ​ന്തം മാ​രു​തി സു​സു​ക്കി 800 നെ​യാ​യി​രു​ന്നു.

ഉ​ത്ത​ർ​പ്ര​ദേ​ശ് സാ​മൂ​ഹി​ക ക്ഷേ​മ സ​ഹ​മ​ന്ത്രി​യും മ​ൻ​മോ​ഹ​ൻ സിം​ഗ് പ്ര​ധാ​ന മ​ന്ത്രി​യാ​യി​രി​ക്കെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നാ​യി പ്ര​വ​ർ​ത്തി​ച്ച മു​ൻ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ അ​സിം അ​രു​ണാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ഇ​ക്കാ​ര്യം കു​റി​ച്ച​ത്.

അ​ത്യാ​ധു​നി​ക സു​ര​ക്ഷാ വാ​ഹ​ങ്ങ​ളു​ടെ ഒ​രു​കൂ​ട്ടം അ​ദ്ദേ​ഹ​ത്തി​ന് ല​ഭ്യ​മാ​യി​രു​ന്നി​ട്ടും എ​ന്നും അ​ദ്ദേ​ഹ​ത്തി​ന് പ്രി​യ​പ്പെ​ട്ട​ത് മാ​രു​തി സു​സു​ക്കി 800 ത​ന്നെ​യാ​യി​രു​ന്നു​വെ​ന്ന് അ​സിം പ​റ​യു​ന്നു. ഇ​തി​നു​ള്ള പ്ര​ധാ​ന കാ​ര​ണം സാ​ധാ​ര​ണ​ക്കാ​രോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

‘‘2004 മു​ത​ൽ ഏ​ക​ദേ​ശം മൂ​ന്നു വ​ർ​ഷ​ത്തോ​ളം ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ അം​ഗ​ര​ക്ഷ​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു. സ്പെ​ഷ​ൽ പ്രൊ​ക്‌​ഷ​ൻ ഗ്രൂ​പ്പാ​ണ് (എ​സ്‌​പി​ജി) പ്ര​ധാ​ന​മ​ന്ത്രി​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​ത്. ക്ലോ​സ് പ്രൊ​ട്ട​ക്‌​ഷ​ൻ ടീ​മി​ന്‍റെ അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്‌​ട​ർ ജ​ന​റ​ൽ എ​ന്ന​നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം നി​ൽ​ക്കു​ക എ​ന്ന​താ​യി​രു​ന്നു എ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം”– അ​സിം അ​രു​ൺ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment