എത്ര നല്ല സുഹൃത്തുക്കളാണെങ്കിലും ആ സിനിമയ്ക്ക് ആവശ്യമുണ്ടെങ്കിൽ വിളിക്കും എന്ന് സുരഭി ലക്ഷ്മി. വേണമെങ്കിൽ എനിക്ക് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങൾ ദിലീഷ് പോത്തന്റെ സിനിമകളിലോ സുഹൃത്തുക്കളുടെ സിനിമകളിലോ ഉണ്ട്. സൗഹൃദം വേറെ, സിനിമ വേറെ.
ഇപ്പോൾ എനിക്ക് പത്ത് ലക്ഷം രൂപ ഇടണം എന്ന് പറഞ്ഞാൽ ദിലീഷ് ഇടും. തിരിച്ച് ഇടണമെന്ന് പറഞ്ഞാൽ അത്രയില്ലെങ്കിലും കുറച്ചൊക്കെ ഞാനും ഇടും. എനിക്ക് ഒരു പണിയുമില്ലാത്ത അവസ്ഥ ഇതുവരെ വന്നിട്ടില്ല.
ഒരേ ക്ലാസിൽ പഠിച്ച രണ്ട് പേർ ഒരേ വർഷം ദേശീയ അവാർഡ് വാങ്ങിയത് ചരിത്രത്തിലുണ്ടോ എന്നെനിക്ക് അറിയില്ല. ഒരാൾ മികച്ച നടിക്കുള്ള അവാർഡ് വാങ്ങുന്നു. അതേ ക്ലാസിൽ പഠിച്ചയാൾ മികച്ച മലയാള സിനിമയുടെ സംവിധായകനുള്ള അവാർഡ് വാങ്ങുന്നു.
രണ്ട് പേരും കരിയറിൽ തങ്ങളുടേതായ പാതയിൽ മുന്നോട്ട് പോകുകയായിരുന്നു. പോത്തൻ മാക്ബത്ത് നാടകം ചെയ്യുന്ന സമയത്ത് ലേഡി മാക്ബത്ത് ആയി അഭിനയിച്ചത് ഞാനാണ്. പക്ഷെ സിനിമയെടുക്കുമ്പോൾ ആ ക്യാരക്ടറിന് അനുയോജ്യമായ ആളെ തെരഞ്ഞെടുക്കും. അതിൽ എനിക്ക് യാതൊരു പ്രശ്നവുമില്ലന്ന് സുരഭി ലക്ഷ്മി പറഞ്ഞു.