ദ​ക്ഷി​ണ കൊ​റി​യ വി​മാ​നാ​പ​ക​ടം: വി​ദ​ഗ്ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തി

സി​യൂ​ൾ: ദ​ക്ഷി​ണ കൊ​റി​യ​യി​ൽ 179 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വി​മാ​നാ​പ​ക‌‌​ടം ന​ട​ന്ന സ്ഥ​ലം യു​എ​സ് അ​ന്വേ​ഷ​ണ വി​ദ​ഗ്ധ​രും ബോ​യിം​ഗ് ക​ന്പ​നി പ്ര​തി​നി​ധി​ക​ളും അ​ട​ങ്ങി​യ സം​ഘം സ​ന്ദ​ർ​ശി​ച്ചു. ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, നാ​ഷ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ സേ​ഫ്റ്റി ബോ​ർ​ഡ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള​ള എ​ട്ട് അ​ന്വേ​ഷ​ണ വി​ദ​ഗ്ധ​ർ സം​ഘ​ത്തി​ലു​ണ്ട്.

181 യാ​ത്ര​ക്കാ​രെ വ​ഹി​ച്ചി​രു​ന്ന ജെ​ജു എ​യ​റി​ന്‍റെ ബോ​യിം​ഗ് 737-800 വി​മാ​നം ഞാ​യ​റാ​ഴ്ച​യാ​ണു ത​ക​ർ​ന്നു​വീ​ണ​ത്. സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം, കൊ​റി​യ​ൻ അ​ധി​കൃ​ത​ർ രാ​ജ്യ​ത്തെ 101 ബോ​യിം​ഗ് 737-800 വി​മാ​ന​ങ്ങ​ളി​ലും സു​ര​ക്ഷാ​പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ, എ​ൻ​ജി​ൻ ത​ക​രാ​റും പ​ക്ഷി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച​തും കാ​ര​ണ​ങ്ങ​ളാ​യി ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ട്ടു​വെ​ങ്കി​ലും ലാ​ൻ​ഡിം​ഗ് ഗി​യ​റി​ന്‍റെ പ്ര​ശ്ന​ത്തി​ലേ​ക്കാ​ണു വി​ദ​ഗ്ധ​ർ വി​ര​ൽ ചൂ​ണ്ടു​ന്ന​ത്.

ക​ന്പ​നി കൂ​ടു​ത​ൽ മെ​യി​ന്‍റ​ന​ൻ​സ് തൊ​ഴി​ലാ​ളി​ക​ളെ വി​ന്യ​സി​ക്കു​ക​യും മാ​ർ​ച്ച് വ​രെ വി​മാ​ന​സ​ർ​വീ​സു​ക​ൾ 10-15 ശ​ത​മാ​നം വ​രെ വെ​ട്ടി​ക്കു​റി​ച്ച് എ​യ​ർ​ക്രാ​ഫ്റ്റു​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്നു ജെ​ജു എ​യ​ർ പ്ര​സി​ഡ​ന്‍റ് കിം ​ഇ ബേ​യ് പ​റ​ഞ്ഞു.

വി​മാ​ന​ത്തി​ന്‍റെ ഹൈ​ട്രോ​ളി​ക് സം​വി​ധാ​ന​ത്തി​ന്‍റെ ത​ക​രാ​റാ​വാം കാ​ര​ണ​മെ​ന്നു മ​സാ​ച്ചു​സെ​റ്റ്സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ലെ ഏ​വി​യേ​ഷ​ൻ വി​ദ​ഗ്ധ​നാ​യ ജോ​ൺ ഹാ​ൻ​സ്മാ​ൻ പ​റ​ഞ്ഞു.

ഫ്ലൈ​റ്റ് ഡേ​റ്റ​യും കോ​ക്പി​റ്റി​ലെ വോ​യ്സ് റി​ക്കാ​ർ​ഡു​ക​ളും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​ച്ച​ത്തു കൊ​ണ്ടു​വ​രു​മെ​ന്നു യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് സ​തേ​ൺ ക​ലി​ഫോ​ർ​ണി​യ​യി​ലെ പ്ര​ഫ​സ​റാ​യ ന​ജ്മ​ദി​ൻ മേ​ഷ്കാ​റ്റി പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. ലാ​ൻ​ഡിം​ഗ് സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ലോ​ക്ക​ലൈ​സ​റും അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

പ്ര​സി​ഡ​ന്‍റി​നെ​തി​രേ അ​റ​സ്റ്റ് വാ​റ​ന്‍റ്

സോ​ൾ: ദ​ക്ഷി​ണ കൊ​റി​യ​യി​ൽ പ​ട്ടാ​ള​നി​യ​മം ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന് ഇം​പീ​ച്ച്മെ​ന്‍റ് നേ​രി‌​ടു​ന്ന പ്ര​സി​ഡ​ന്‍റ് യൂ​ൺ സു​ക് യോ​ലി​നെ​തി​രേ കോ​ട​തി അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചു.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സും വ​സ​തി​യും പ​രി​ശോ​ധി​ക്കാ​നു​ള്ള വാ​റ​ന്‍റും ഉ​ണ്ട്. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തെ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥാ​ന​ഭ്ര​ഷ്ട​നാ​ക്കാ​തെ ഇ​ത്ത​രം വാ​റ​ന്‍റു​ക​ൾ കൊ​ണ്ടു പ്ര​യോ​ജ​ന​മി​ല്ലെ​ന്നാ​ണു വി​ദ​ഗ്ധ​രു​ടെ നി​രീ​ക്ഷ​ണം.

Related posts

Leave a Comment