കൊച്ചി: സാങ്കേതിക പിഴവിന്റെ പേരില്‍ സ്വര്‍ണവ്യാപാരികളുടെ മേല്‍ ചുമത്തപ്പെട്ട പര്‍ച്ചേസ് ടാക്സ് മുന്‍കാല പ്രാബല്യത്തോടെ പിരിച്ചെടുക്കാനുള്ള വാണിജ്യ നികുതി വകുപ്പിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന് രക്ഷാധികാരിയും മുന്‍പ്രസിഡന്റുമായ ബി. ഗിരിരാജന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ അനുവദിച്ചത്. തികച്ചും അന്യായമായ പര്‍ച്ചേസ് ടാക്സ് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. വാണിജ്യനികുതി വകുപ്പ് റിട്ട. ജോയിന്റ് കമ്മീഷണര്‍ അഡ്വ. ടി. അബ്ദുള്‍ അസീസ് ഹൈക്കോടതിയില്‍ ഹാജരായി.
ഹൈക്കോടതി ഉത്തരവിനെ ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന കൗണ്‍സില്‍ സ്വാഗതം ചെയ്തു. ഹൈക്കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പര്‍ച്ചേസ് ടാക്സ് പിന്‍വലിക്കാനുള്ള തീരുമാനം നിയമസഭ പാസാക്കണമെന്ന് സംസ്ഥാന കൗണ്‍സില്‍ സര്‍ക്കാരിനോടഭ്യര്‍ഥിച്ചു. കേരളത്തിലെ സ്വര്‍ണവ്യാപാരികള്‍ക്കുവേണ്ടി സംഘടന കേസില്‍ കക്ഷി ചേരും. ഡിസംബര്‍ 3,4 തീയതികളില്‍ കൊല്ലത്തു നടക്കുന്ന സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപീകരണ യോഗം 30ന് രാവിലെ 11ന് കൊല്ലം പ്രസ് ക്ലബില്‍ ചേരാന്‍ യോഗം തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് ഡോ. ബി. ഗോവിന്ദന് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബി. ഗിരിരാജന്‍, ജനറല്‍ സെക്രട്ടറി സുരേന്ദ്രന് കൊടുവള്ളി, ട്രഷറര്‍ എസ്. അബ്ദുള്‍ നാസര്‍, വര്‍ക്കിംഗ് പ്രസിഡന്റ് റോയി പാലത്തറ, ഭാരവാഹികളായ സി.വി. കൃഷ്ണദാസ്, അസീസ് കണ്ണൂര്‍, സത്താര്‍ വാലേല്‍, സുരേന്ദ്ര റാവു, എന്‍.വി. പ്രകാശന്, കണ്ണന് ശരവണ, എസ്. അബ്ദുള്‍ റഷീദ്, ബി. പ്രേമാനന്ദ്, നവാസ് പുത്തന്‍വീട്, ഏബ്രഹാം മൂഴിയില്‍, ഹാഷിം കോന്നി, ബിന്ദു മാധവ്, ജോണി മൂത്തേടന്, സുല്‍ഫിക്കര്‍ മയൂരി, റിയാസ് മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.