കാസര്‍ഗോഡുനിന്ന് മകനെ അംഗന്‍വാടിയിലാക്കി കാമുകനൊപ്പം വീടുവിട്ട യുവതിയെ എറണാകുളം മട്ടാഞ്ചേരി പോലീസ് കണ്ടെത്തി. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കമിതാക്കളെ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ചട്ടഞ്ചാല്‍ കുണ്ടൂര്‍ സ്വദേശിനിയായ 21കാരി ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി എഴുതിയ കത്തും യുവതി ഭര്‍ത്താവിനയച്ച വോയ്‌സ് ക്ലിപ്പും പോലീസ് കണ്ടെത്തിയിരുന്നു. തങ്ങള്‍ കടുത്ത പ്രണയത്തിലാണെന്നും അന്വേഷിക്കേണ്ടതില്ലെന്നുമായിരുന്നു കത്തിലുണ്ടായിരുന്നത്. സമൂഹമാധ്യമങ്ങളിലടക്കം സംഭവം വലിയ വാര്‍ത്തയായിരുന്നു. ഇതോടെ പോലീസും ഊര്‍ജിത അന്വേഷണത്തിലായിരുന്നു.
ഇരുപത്തൊന്നുകാരി ആറുമാസം മുമ്പ് മാതാവ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോഴാണ് കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ ഷാജഹാനെ പരിചയപ്പെടുന്നത്. ഇയാളാകട്ടെ ഒന്നിലേറെ വിവാഹം കഴിച്ചയാളും. പരസ്പരം ഫോണ്‍ നമ്പറുകള്‍ ലഭിച്ചതോടെ ഫോണ്‍വിളികളിലൂടെ ബന്ധം വളര്‍ന്നു. ഫോണ്‍വിളികള്‍ വളര്‍ന്നു പ്രണയത്തിലേക്ക് എത്തിയതോടെയാണ് കുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിക്കാന്‍ യുവതിയെ പ്രേരിപ്പിച്ചത്. യുവതിയെ കാണാതായതോടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്കി. ഇതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. യുവാവിന്റെ മട്ടന്നൂരിലെ വീട്ടിലെത്തിയും അന്വേഷിച്ചിരുന്നു. ഇവര്‍ ഇവിടെയില്ലെന്ന് ബോധ്യമായതോടെയാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷന്‍ നോക്കി കണ്ടെത്തിയത്.
യുവതിയെ വിദ്യാനഗര്‍ പോലീസ് കാസര്‍കോട് കോടതിയില്‍ ഹാജരാക്കി. യുവതിയെ കോടതി സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം പോയി. കാമുകനായ ഷാജഹാനെയും പോലീസ് കാസര്‍കോട്ടേക്ക് കൊണ്ടുവന്നിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. താന്‍ മൂന്ന് മാസം മുമ്പ് തന്നെ ഷാജഹാനെ രജിസ്റ്റര്‍ വിവാഹം ചെയ്തുവെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. ഷാജഹന്‍ വിവാഹിതനാണെന്നു അറിഞ്ഞതോടെ മാതാപിതാക്കളുടെ ഒപ്പം പോകാനാണ് താല്പര്യമെന്ന് യുവതി അറിയിക്കുകയായിരുന്നു.