വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​റു​ടെ മ​ര​ണം; ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക്; കോ​ൺ​ഗ്ര​സി​ന്‍റെ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍ ഇ​ന്നു കു​ടും​ബാം​ഗ​ങ്ങ​ളെ കാ​ണും

കോ​ഴി​ക്കോ​ട്: വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​നും മ​ക​നും വി​ഷം ക​ഴി​ച്ച് ജീവനൊടുക്കിയ സം​ഭ​വ​ത്തി​ല്‍ ആ​ത്മ​ഹ​ത്യാക്കു​റി​പ്പും ക​ത്തു​ക​ളും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം.

ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ലോ, മി​നി​ട്‌​സ്‌​ക​ളി​ലോ വി​ജ​യ​ൻ എ​ഴു​തി​യി​ട്ടു​ള്ള സ്വ​ന്തം കൈയക്ഷ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ലെ കൈയ​ക്ഷ​ര​വു​മാ​യി ഒ​ത്തു നോ​ക്കി, പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നു ശേ​ഷം ക​ത്തു​ക​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

വി​ജ​യ​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ന്ധു​ക്ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രമ​ട​ക്കം ഇ​തു​വ​രെ ഇ​രു​പ​തി​ല​ധി​കം ആ​ളു​ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. അ​തേ​സ​മ​യം സാ​മ്പ​ത്തി​ക ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ജ​യ​ന്‍റെ മൂ​ത്ത മ​ക​ൻ വി​ജേ​ഷി​ന്‍റെ മൊ​ഴി ഇ​ന്ന​ലെ വി​ജി​ല​ൻ​സ് സം​ഘം രേ​ഖ​പ്പെ​ടു​ത്തി.

നി​യ​മ​ന വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​നു പ​രാ​തി ന​ൽ​കി​യ ഐ​സ​ക് താ​മ​ര​ച്ചാ​ലി​ൽ, പ​ത്രോ​സ്, ഷാ​ജി എ​ന്നി​വ​രെ​യും വി​ജി​ല​ൻ​സ് ചോ​ദ്യം ചെ​യ്തു. ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ള്ള നേ​താ​ക്ക​ളു​ടെ​യും ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ​യും മൊ​ഴി​യെ​ടു​ക്ക​ൽ ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും.

അ​തേ​സ​മ​യം ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍​ എം​എ​ല്‍​എ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​നും സ്ഥാ​ന​ങ്ങ​ൾ രാ​ജി​വ‍യ്​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ത്തേ​രി​യി​ൽ ഇ​ന്ന് സി​പി​എം നൈ​റ്റ് മാ​ർ​ച്ച് ന​ട​ത്തും.ആ​ത്മ​ഹ​ത്യ ചെ​യ്ത് പ​ത്തുദി​വ​സ​ത്തിനുശേ​ഷം ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് പു​റ​ത്തു​വ​ന്ന​തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് ക​രു​തു​ന്ന​ത്.

ഇ​തി​നി​ടെ, വി​വാ​ദം അ​ന്വേ​ഷി​ക്കു​ന്ന തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കെ​പി​സി​സി സം​ഘം ഇ​ന്ന് വ​യ​നാ​ട്ടി​ൽ എ​ത്തും. കു​ടും​ബാം​ഗ​ങ്ങ​ളെ ഉ​ള്‍​പ്പെ​ടെ കാ​ണു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ല്‍ ത​ന്നെ ര​ണ്ട​ഭി​പ്രാ​യം രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​തി​നാ​ല്‍ കെ​പി​സി​സി​സം​ഘ​ത്തി​നു മു​ന്നി​ല്‍ പ്ര​തി​സ​ന്ധി ഏ​റെ​യാ​ണ്.​

സ്വ​ന്തം ലേ​ഖ​ക​ന്‍

Related posts

Leave a Comment