വിമാനയാത്രയ്ക്കിടെ സ്വപ്നത്തിലാണെന്നു കരുതി സഹയാത്രികനുമേൽ അടുത്തിരുന്നയാൾ മൂത്രമൊഴിച്ചു. സാൻഫ്രാൻസിസ്കോ ഇന്റർനാഷണൽ എയർപോർട്ടിൽനിന്നു മനിലയിലേക്കു പോവുകയായിരുന്ന യുണൈറ്റഡ് എയർലൈൻസിന്റെ യുഎ ഫ്ലൈറ്റ് 189-ലെ ബിസിനസ് ക്ലാസില്‍ ജെറോം ഗുട്ടറസ് എന്ന യാത്രക്കാരനാണ് ഈ ദുരനുഭവം. ഇയാൾ ഉറങ്ങുന്നതിനെയായിരുന്നു സംഭവം.
തന്റെ വയറ്റത്ത് ആരോ വെള്ളമൊഴിക്കുന്നതായി തോന്നി എഴുന്നേറ്റ് നോക്കിയപ്പോള്‍ സഹയാത്രികൻ തന്റെ ദേഹത്തേക്കു മൂത്രമൊഴിക്കുന്നതാണു കണ്ടത്. വയറ് മുതല്‍ കാൽ വരെ നനഞ്ഞതായി ജെറോം ഗുട്ടറസ് പറയുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ “സ്വപ്നത്തില്‍’ അറിയാതെ സംഭവിച്ചതാണെന്നായിരുന്നത്രെ മൂത്രമൊഴിച്ചയാളുടെ ക്ഷമാപണത്തോടെയുള്ള കുറ്റസമ്മതം.
ജെറോം ഗുട്ടറസ് സംയമനം പാലിച്ചതിനാൽ മറ്റ് അനിഷ്ടസംഭവങ്ങളുണ്ടായില്ല. അതേസമയം, തങ്ങളുടെ വിമാനങ്ങളില്‍ കയറുന്നതില്‍നിന്നു മൂത്രമൊഴിച്ച യാത്രക്കാരനെ വിലക്കിയെന്നു യുണൈറ്റഡ് എയർലൈൻസ് അറിയിച്ചതായി ദി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.