ഉണ്ണി മുകുന്ദൻ നേടിയെടുത്തത് ഒന്നും അവിചാരിതമായോ ഭാഗ്യം കൊണ്ടോ വന്നതല്ല. ഇന്ന് ഉണ്ണിക്ക് കിട്ടുന്ന ഓരോ കൈയടികളും ഉണ്ണി പല പ്രതിസന്ധികളെയും അതിജീവിച്ചു നേടിയെടുത്തതാണെന്ന് സ്വാസിക വിജയ്.
വേറൊരു വ്യക്തിക്കും അദ്ദേഹം അതിജീവിച്ചത് പോലെ പ്രശ്നങ്ങളെ അതിജീവിക്കാന്‍ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല. ഉണ്ണിയുടെ വിഷന്‍ എന്തായിരുന്നു എന്ന് തുടക്കം തൊട്ട് അറിയാവുന്ന ആള് ആയിരുന്നു ഞാന്‍. ഇന്ന് ഇന്ത്യ ഒട്ടാകെ അറിയുന്ന സൂപ്പര്‍സ്റ്റാര്‍ ആയി ഉണ്ണി മാറിയതില്‍ എന്തെന്നില്ലാത്ത സന്തോഷം. സൂപ്പര്‍സ്റ്റാര്‍ ഉണ്ണി മുകുന്ദന് എന്ന് സ്വാസിക പറഞ്ഞു.