നി​ല​ച്ചു, ഭാ​വ​ഗീ​തം: പി. ജയചന്ദ്രൻ വിട വാങ്ങി

തൃ​ശൂ​ർ: ദ​ശാ​ബ്ദ​ങ്ങ​ളോ​ളം മ​ല​യാ​ളി​ക​ളു​ടെ മ​ന​സു​ക​വ​ർ​ന്ന ഭാ​വ​ഗാ​യ​ക​ൻ പി. ​ജ​യ​ച​ന്ദ്ര​ൻ (80) അ​ന്ത​രി​ച്ചു. ക​ര​ൾ​രോ​ഗ​ബാ​ധ​യെ​തു​ട​ർ​ന്ന് തൃ​ശൂ​ർ അ​മ​ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ഡി​സ്ചാ​ർ​ജ് വാ​ങ്ങി വീ​ട്ടി​ലെ​ത്തി​യ അ​ദ്ദേ​ഹം ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. 7.54നാ​യി​രു​ന്നു അ​ന്ത്യം.

അ​മ​ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ എ​ട്ടി​നു പൂ​ങ്കു​ന്നം സീ​താ​റാം മി​ൽ ലെ​യ്‌​നി​ലെ ഗു​ൽ​മോ​ഹ​ർ ഫ്ലാ​റ്റി​ൽ എ​ത്തി​ക്കും. തു​ട​ർ​ന്നു പ​ത്തോ​ടെ സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം പ​ന്ത്ര​ണ്ടോ​ടെ വീ​ണ്ടും ഫ്ലാ​റ്റി​ലേ​ക്കു കൊ​ണ്ടു​വ​രും. നാ​ളെ രാ​വി​ലെ എ​ട്ടി​ന് എ​റ​ണാ​കു​ളം ചേ​ന്ദ​മം​ഗ​ല​ത്തെ പാ​ലി​യ​ത്തു വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കും. സം​സ്കാ​രം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ന​ട​ക്കും. ഭാ​ര്യ: ല​ളി​ത. മ​ക്ക​ൾ: ല​ക്ഷ്മി, ദി​ന​നാ​ഥ്.

മ​ല​യാ​ളം, ത​മി​ഴ്‌, ക​ന്ന​ഡ, തെ​ലു​ങ്ക്,ഹി​ന്ദി ഭാ​ഷ​ക​ളി​ൽ 15,000ത്തി​ല​ധി​കം ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. അ​ഞ്ചു പ​തി​റ്റാ​ണ്ടി​ല​ധി​കം സി​നി​മ, ല​ളി​ത​ഗാ​നം, ഭ​ക്തി​ഗാ​നം, ടി​വി, സ്റ്റേ​ജ് ഷോ​ക​ളി​ൽ നി​റ​ഞ്ഞു​നി​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു. മി​ക​ച്ച ഗാ​യ​ക​നു​ള്ള ദേ​ശീ​യ, സം​സ്ഥാ​ന അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചു. മി​ക​ച്ച ഗാ​യ​ക​നു​ള്ള സം​സ്ഥാ​ന സി​നി​മാ​പു​ര​സ്കാ​ര​ത്തി​ന് അ​ഞ്ചു​ത​വ​ണ അ​ർ​ഹ​നാ​യി. ത​മി​ഴ്‌​നാ​ട്‌ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച ഗാ​യ​ക​നു​ള്ള പു​ര​സ്കാ​രം നാ​ലു​ത​വ​ണ നേ​ടി​യ ജ​യ​ച​ന്ദ്ര​നെ ക​ലൈ​മാ​മ​ണി പു​ര​സ്കാ​ര​വും ന​ൽ​കി ആ​ദ​രി​ച്ചു.

2021ൽ ​ജെ.​സി. ഡാ​നി​യേ​ൽ പു​ര​സ്കാ​രം നേ​ടി. ഏ​ഷ്യാ​നെ​റ്റ്‌ ഫി​ലിം അ​വാ​ർ​ഡു​ക​ൾ, സ്വ​ര​ല​യ കൈ​ര​ളി യേ​ശു​ദാ​സ്‌ പു​ര​സ്കാ​രം, ഹ​രി​വ​രാ​സ​നം അ​വാ​ർ​ഡ്‌, കേ​ര​ള ഫി​ലിം ക്രി​ട്ടി​ക്സ്‌ അ​സോ​സി​യേ​ഷ​ൻ അ​വാ​ർ​ഡ്‌, മ​ഴ​വി​ൽ മാം​ഗോ മ്യൂ​സി​ക്‌ അ​വാ​ർ​ഡ്‌ തു​ട​ങ്ങി ധാ​രാ​ളം പു​ര​സ്കാ​ര​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

സം​ഗീ​ത​ജ്ഞ​നാ​യ തൃ​പ്പൂ​ണി​ത്തു​റ ര​വി​വ​ർ​മ കൊ​ച്ച​നി​യ​ൻ ത​മ്പു​രാ​ന്‍റെ​യും സു​ഭ​ദ്ര​ക്കു​ഞ്ഞ​മ്മ​യു​ടെ​യും മ​ക​നാ​യി 1944ൽ ​എ​റ​ണാ​കു​ളം ര​വി​പു​ര​ത്താ​ണു ജ​ന​നം. പി​ന്നീ​ട്‌ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലേ​ക്കു താ​മ​സം മാ​റ്റി. അ​വ​സാ​ന​കാ​ല​ഘ​ട്ട​ത്തി​ൽ പൂ​ങ്കു​ന്നം സീ​താ​റാം മി​ൽ ലെ​യ്നി​ലെ വി​സ്മ​യ ഫ്ലാ​റ്റി​ലാ​യി​രു​ന്നു താ​മ​സം. മൃ​ദം​ഗ​വാ​ദ​ക​ൻ​കൂ​ടി​യാ​യ ജ​യ​ച​ന്ദ്ര​ൻ സ്കൂ​ൾ​ത​ല​ത്തി​ൽ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ൽ​നി​ന്ന് സു​വോ​ള​ജി​യി​ൽ ബി​രു​ദം​നേ​ടി​യ​ശേ​ഷം ചെ​ന്നൈ​യി​ലേ​ക്കു​പോ​യ ജ​യ​ച​ന്ദ്ര​ൻ 1965ൽ ​കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​ര്‍ എ​ന്ന ചി​ത്ര​ത്തി​ൽ ‘ഒ​രു​മു​ല്ല​പ്പൂ​മാ​മ​ല​യാ​ളം’ എ​ന്ന ഗാ​ന​മാ​ണ് ആ​ദ്യ​മാ​യി ആ​ല​പി​ച്ച​ത്. എ​ന്നാ​ൽ സം​ഗീ​ത​സം​വി​ധാ​യ​ക​ന്‍ ജി. ​ദേ​വ​രാ​ജ​ന്‍-​പി. ഭാ​സ്ക​ര​ൻ കൂ​ട്ടു​കെ​ട്ടി​ൽ ‘മ​ഞ്ഞ​ല​യി​ല്‍ മു​ങ്ങി​ത്തോ​ര്‍​ത്തി’ എ​ന്ന ഗാ​ന​മാ​ല​പി​ച്ച​തോ​ടെ പി​ന്ന​ണി​ഗാ​ന​രം​ഗ​ത്തു ചു​വ​ടു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment