പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ ജ​നാ​ധി​പ​ത്യ ഇ​ല്ലാ​യ്മ​യും വ്യ​ക്തി​ത്വ​ത്തെ ഹ​നി​ക്ക​ലും; ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് തൊ​ട്ടു​മുമ്പ് ഒ​രു യു​വ സി​പി​എം നേ​താ​വു​കൂ​ടി പാ​ര്‍​ട്ടി​വി​ട്ട് കോ​ൺ​ഗ്ര​സി​ലേ​ക്ക്

മാ​വേ​ലി​ക്ക​ര: സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും മു​ഖ്യ​മ​ന്ത്രി​യും മു​ഴു​വ​ന്‍ സ​മ​യം പ​ങ്കെ​ടു​ക്കു​ന്ന ജി​ല്ലാ സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ള്‍ മു​മ്പ് പാ​ര്‍​ട്ടി​യു​ടെ മാ​വേ​ലി​ക്ക​ര​യി​ലെ യു​വ​ജ​ന നേ​താ​വും ജ​ന​പ്ര​തി​നി​ധി​യും ന​രേ​ന്ദ്ര പ്ര​സാ​ദ് പ​ഠ​ന ഗ​വേ​ഷ​ണ​കേ​ന്ദ്രം സെ​ക്ര​ട്ട​റി​യു​മാ​യ ആ​ര്‍. ശ്രീ​നാ​ഥ് പാ​ര്‍​ട്ടി​വി​ട്ട് കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു.

പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ ജ​നാധിപ​ത്യം ഇ​ല്ലാ​യ്മ​യും വ്യ​ക്തി​ത്വ​ത്തെ ഹ​നി​ക്ക​ത്ത​ക്ക വി​ധ​ത്തി​ലു​ള്ള നീ​ക്ക​വു​മാ​ണ് സി​പി​എം വി​ടാ​നു​ണ്ടാ​യ കാ​ര​ണ​മെ​ന്നും ത​ന്‍റേത് ഒ​രു കോ​ണ്‍​ഗ്ര​സ് കു​ടും​ബ​മാ​ണെ​ന്നും അ​വി​ടെനി​ന്നാ​ണ് താ​ന്‍ സി​പി​എ​മ്മി​ലേ​ക്കു പോ​യ​തെ​ന്നും ഇ​പ്പോ​ള്‍ തി​രി​കെ കു​ടും​ബ​ത്തി​ലേ​ക്ക് മ​ട​ങ്ങി പോ​കു​ക​യാ​ണെ​ന്നും ശ്രീ​നാ​ഥ് പ​റ​ഞ്ഞു.

എ​സ്എ​ഫ്ഐ ​മു​ന്‍ ഏ​രി​യ സെ​ക്ര​ട്ട​റി, ഡി​വൈ​എ​ഫ്‌​ഐ മു​ന്‍ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി, പ​രു​മ​ല കോള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ എന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ശ്രീ​നാ​ഥ് ഇ​പ്പോ​ള്‍ മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ല്ലാ​രി​മം​ഗ​ലം ഡി​വി​ഷ​ന്‍ മെ​ംബറു​മാ​ണ്.

കാ​യം​കു​ളം ഏ​രി​യ ക​മ്മ​റ്റി അം​ഗം ബി​ബി​ന്‍ സി.​ ബാ​ബു ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​തി​നു പി​ന്നാ​ലെ ജി​ല്ല​യി​ലെ പ്ര​ധാ​നപ്പെട്ട മ​റ്റൊ​രു യു​വ​ജ​ന നേ​താ​വ് കോ​ണ്‍​ഗ്ര​സി​ലേ​ക്കു ചേ​ക്കേ​റി​യ​ത് പാ​ര്‍​ട്ടി​ക്കു​ള്ള​ല്‍ ത​ന്നെ വ​ലി​യ വി​ള്ള​ലു​ക​ള്‍ ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

കെ​പി​സി​സി ആ​സ്ഥാ​ന​ത്തെ​ത്തി​യ ശ്രീ​നാ​ഥ് രാം​ദാ​സി​നെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ലേ​ക്ക് മെ​ംബര്‍​ഷി​പ് ന​ല്‍​കി. മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​നി വ​ര്‍​ഗീ​സും ശ്രീ​നാ​ഥി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

ശ്രീ​നാ​ഥി​നെ ആ​റു മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പുത​ന്നെ ലോ​ക്ക​ല്‍ ക​മ്മ​ിറ്റി​യി​ല്‍നി​ന്നും പ്ര​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍നി​ന്നും പു​റ​ത്താ​ക്കി​യി​രു​ന്ന​താ​യി സി​പി​എം മാ​വേ​ലി​ക്ക​ര ഏ​രി​യ സെ​ക്ര​ട്ട​റി ജി.​ അ​ജ​യ​കു​മാ​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment