തിരുവനന്തപുരം: കലോത്സവ റിപ്പോര്‍ട്ടിംഗിനിടെ ദ്വയാര്‍ഥ പ്രയോഗം നടത്തി. റിപ്പോര്‍ട്ടര്‍ ചാനലിനെതിരേ കേസെടുത്ത് ബാലാവകാശ കമ്മീഷന്.
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിനിടെയാണ് സംഭവം. ഒപ്പനയില്‍ മണവാട്ടിയായ ഒരു കുട്ടിയോട് ഷാബാസ് എന്ന റിപ്പോര്‍ട്ടര്‍ ദ്വയാര്‍ഥ പ്രയോഗത്തോടെ സംസാരിച്ചെന്നാണ് കേസ്.
ഇതേ തുടര്‍ന്ന് നടത്തിയ വാര്‍ത്താ അവതരണത്തില്‍ അരുണ്‍ കുമാര്‍ സഭ്യമല്ലാത്ത ഭാഷയില്‍ ദ്വയാര്‍ഥ പ്രയോഗത്തോടെ സംസാരിച്ചെന്നും ബാലാവകാശ കമ്മീഷന് വ്യക്തമാക്കി.
ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് കെ.വി. മനോജ് കുമാറാണ് സ്വമേധയാ കേസെടുത്തത്. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയോടും റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവിയോടും കമ്മീഷന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.