ടെൻഷൻ കാരണമോ മാനസിക പിരിമുറുക്കം കാരണമോ ഒക്കെ സ്ത്രൂകളുടേയും പുരഷൻമാരുടേയുമൊക്കെ മുടി കൊഴിഞ്ഞ് പോകാറുണ്ട്. എന്നാൽ പെട്ടന്നൊരു ദിവസം നിങ്ങൾ തലയിൽ നോക്കുന്പോൾ മുടി ഒന്നും കണ്ടില്ലങ്കിൽ എന്താകും അവസ്ഥ? അത്തരത്തിലൊരു വാർത്തയാണ് മഹാരാഷ്ട്രയിലെ ബുൽധാനയിൽ നിന്ന് പുറത്ത് വരുന്നത്. അവിടെ മുടികൊഴിച്ചിൽ കേസുകൾ വർധിക്കുകയാണ്.
ഇവിടെയുള്ള പല ഗ്രാമങ്ങളിലെയും ആളുകൾ അമിതമായി മുടികൊഴിച്ചിൽ പ്രശ്നം നേരിടുന്നു. ഇതുമൂലം പെട്ടന്നുതന്നെ അവർ കഷണ്ടിയുള്ളവരായി മാറുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ആരോഗ്യ വകുപ്പ് ഇതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലായി.
ആരോഗ്യവകുപ്പിലെ ഒരു സംഘം ഗ്രാമങ്ങളിൽ സർവേ ആരംഭിച്ചു. രോഗം ബാധിച്ചവരുടെ ചികിത്സ ആരംഭിച്ചതായി ഷെഗാവ് ഹെൽത്ത് ഓഫീസർ ഡോ. ദീപാലി ബഹേക്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജില്ലാ പരിഷത്ത് ആരോഗ്യ വിഭാഗം നടത്തിയ സർവേയിൽ ഷെഗാവ് താലൂക്കിലെ കൽവാഡ്, ബോണ്ട്ഗാവ്, ഹിൻഗ്ന വില്ലേജുകളിൽ നിന്നുള്ള 30 പേർക്ക് മുടികൊഴിച്ചിൽ പ്രശ്നവും കഷണ്ടിയും ബാധിച്ചതായി കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. രോഗലക്ഷണങ്ങൾക്കനുസൃതമായി ഡിപ്പാർട്ട്മെൻ്റ് രോഗികളുടെ വൈദ്യചികിത്സ ആരംഭിച്ചിട്ടുണ്ടെന്നും ചർമ്മസംരക്ഷണ വിദഗ്ധനുമായി കൂടിയാലോചിച്ച് വരികയാണെന്നും ബഹേക്കർ പറഞ്ഞു.