12 അടി വലിപ്പമുള്ള കൂറ്റന്‍ റൊട്ടി ചുട്ടെടുക്കുന്നത് കണ്ടിട്ടുണ്ടോ? സാങ്കേതിക വിദ്യ വളരുന്ന ഇക്കാലത്ത് റൊട്ടി ചുട്ടെടുക്കുന്നതിൽ എന്താണിത്ര അതിശയമെന്ന് ചിന്തിക്കണ്ട. കൈകൊണ്ട് മാവ് പരത്തി പരമ്പരാഗതമായ രീതിയില്‍ തീ കൂട്ടിത്തന്നെയാണ് അദ്ദേഹം റൊട്ടി ചുട്ടെടുത്തത്. യു ക്രീയേറ്റ് സീ എന്ന ഇന്‍സ്റ്റാഗ്രാം ഹാന്റിലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വിവാഹ സത്കാരത്തിനായാണ് യുവാവ് ഉണ്ടാക്കുന്നത്.
നിലത്ത് തുണി വിരിച്ച് അതിൽ ഇരുന്ന് റൊട്ടി മാവ് കൈകൊണ്ട് പലതരത്തില്‍ കറക്കി അതിന്റെ വലിപ്പം കൂട്ടുന്നതാണ് വീഡിയോയുടെ തുടക്കം. അതിനുശേഷം, തന്റെ തലയ്ക്ക് മുകളിലുടെ വീശിയെടുക്കുന്നു.12 അടി വരെ വലിപ്പമായപ്പോഴേക്കും അയാൾ അത് തന്റെ തൊട്ടടുത്തായി പൊള്ളായ ഉൾവശത്ത് തീ ഇട്ടിരിക്കുന്ന ഒരു വലിയ ഇരുമ്പ് പൈപ്പിന് മുകളിലേക്ക് ഇട്ടു.
അതിനു പിന്നാലെ അടുത്ത റൊട്ടിയുടെ മാവ് അദ്ദേഹം പരത്തുന്നു. റൊട്ടി ചൂടാകുന്നതിനിടെ വിവാഹത്തിന്റെ മറ്റ് ഒരുക്കങ്ങളാണ് പിന്നീട് വീഡിയോയിൽ കാണുന്നത്. ഇതിനിടെ റൊട്ടി ഒരു തവണ മറിച്ചിടുന്നതും കാണാം. പിന്നാലെ അത് എടുത്ത്, നേരത്തെ ഉണ്ടാക്കി അടുക്കിവച്ചിരിക്കുന്ന മറ്റ് റൊട്ടികളുടെ മുകളിലേക്ക് ഇടുന്നു.