തൃശൂര്‍: അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി സംബന്ധിച്ച സിപിഐ നിലപാടില്‍ മാറ്റമൊന്നുമില്ലെന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഇടതു ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളാണു സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അതിരപ്പി ള്ളി പദ്ധതിയെന്നത് ഇപ്പോള്‍ എല്‍ഡിഎഫിന്റെ അജന്‍ഡയിലില്ല.
നിയമസഭയില്‍ ഒരു ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞത് അഭിപ്രായ സമന്വയമു|ാക്കി പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നാണ്. അഭിപ്രായ സമന്വയമു |ാക്കുമെങ്കില് അദ്ദേഹം പറയുന്നതില്‍ കുഴപ്പമില്ല. പക്ഷേ, പാരിസ്ഥിതിക നാശം ഒഴിവാക്കിക്കൊ|് ആ പദ്ധതി എങ്ങനെ നടപ്പാക്കാന്‍ കഴിയും എന്നുള്ളതിനെ സംബന്ധിച്ച വിശദമായ പദ്ധതി റിപ്പോര്‍ട്ട് വന്നാലേ അതേക്കുറിച്ച് അഭിപ്രായം പറയാന്‍ സാധിക്കൂ. ചര്‍ച്ച ഉ|െങ്കില് ചര്‍ച്ച വരട്ടെ. സിപിഐ നിലപാടില്‍ മാറ്റമൊന്നുമില്ലെന്നു കാനം രാജേന്ദ്രന് തൃശൂരില്‍ മാധ്യമങ്ങളോടു പറഞ്ഞു.